
മറഡോണയുടെ സംസ്‌കാരം കാസ റൊസാഡ കൊട്ടാരത്തില്‍; അവസാനമായി കാണാനെത്തിയത് ലക്ഷങ്ങൾ
text_fieldsബ്യൂണസ് ഐറിസ്: അന്തരിച്ച അർജൻറീനൻ ഇതിഹാസ ഫുട്ബാൾ താരം ഡീഗോ മറഡോണയെ അവസാനമായി കാണാൻ തലസ്ഥാന നഗരിയായ ബ്യൂണസ് ഐറിസിലേക്ക് ഒഴുകി എത്തിയത് ലക്ഷക്കണിക്ക് ആരാധകർ.
പന്തുകൊണ്ട് ഇന്ദ്രജാലം തീർത്ത് വിസ്മയിപ്പിച്ച ആ കളിക്കാരനോട് സമാധാനത്തോടെ മടങ്ങൂയെന്ന് കണ്ണീരോടെ അവർ പറഞ്ഞു. ബുധനാഴ്ച രാത്രി അർജൻറീന ഉറങ്ങിയിരുന്നില്ല. ഇതിഹാസ താരത്തിെൻറ ഓർമകൾ പങ്കുവെച്ചും കാൽപന്തു കളി കഥ പറഞ്ഞും അവർ ഉണർന്നിരുന്നു. തലസ്ഥാന നഗരി ആ മനുഷ്യനെ ഒരു നോക്കു കാണാൻ ഏറെ നേരം കാത്തിരുന്നു.
ബുധനാഴ്ച സ്വവസതിയില്‍ പ്രാദേശിക സമയം രാവിലെ 11.30 ഓടെയായിരുന്നു ഫുട്‌ബോള്‍ ഇതിഹാസത്തിെൻറ അന്ത്യം. തലച്ചോറിലെ രക്തസ്രവത്തെ തുടർന്ന് ചികിത്സയിലായിരുന്ന 60 കാരനായ മറഡോണ രണ്ടാഴ്ച മുമ്പായിരുന്നു ആശുപത്രി വിട്ടിരുന്നത്. വീട്ടിൽ വിശ്രമത്തിലിരിക്കെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. മറഡോണയുടെ മരണത്തെ തുടര്‍ന്ന് രാജ്യത്ത് മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിരിക്കുകയാണ്.
സംസ്‌കാരം ബ്യൂണസ് ഐറിസിലെ കാസ റൊസാഡ കൊട്ടരത്തിലാണ് നടക്കുന്നത്. അര്‍ജൻറീന പ്രസിഡൻറിെൻറ ഓഫീസും ഔദ്യോഗിക വസതിയുമാണ് കാസ റൊസാഡ. എല്ലാ ഔദ്യോഗിക ബഹുമതികളോടും കൂടി വ്യാഴാഴ്ച അദ്ദേഹത്തിെൻറ സംസ്‌കാര ചടങ്ങുകള്‍ നടക്കുമെന്ന് അര്‍ജൻറീന സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.
സാന്‍ ഫെറാന്‍ഡോ ആശുപത്രിയില്‍ വൈകീട്ട് 7.30 മുതല്‍ 10 മണിവരെയായിരുന്നു അദ്ദേഹത്തിെൻറ പോസ്റ്റുമോര്‍ട്ടം നടപടികള്‍.
തുടര്‍ന്ന് 11 മണിയോടെ അദ്ദേഹത്തിെൻറ ഭൗതികദേഹം പൊതുദര്‍ശനത്തിനായി കാസ റൊസാഡയിലേക്ക് മാറ്റി. വഴിയിലുടനീളം നിരവധിയാളുകളാണ് മാറഡോണയുടെ ഭൗതികദേഹം വഹിച്ചുകൊണ്ടുള്ള ആംബുലന്‍സിന് ചുറ്റുംകൂടിയത്.
ഇതിനാല്‍ തന്നെ രാത്രി 1.30-ഓടെയാണ് മാറഡോണയുടെ മൃതദേഹം പൊതുദര്‍ശനത്തിനായി സര്‍ക്കാര്‍ വസതിയില്‍ എത്തിക്കാനായത്.
പിന്നീടങ്ങോട്ട് ജനപ്രവാഹമായിരുന്നു. ഫുട്‌ബോള്‍ ഇതിഹാസത്തെ അവസാനമായി ഒരുനോക്ക് കാണാന്‍ സര്‍ക്കാര്‍ വസതിയിലേക്ക് നിരവധി പേർ എത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
