Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_right'അദ്ദേഹം ശാന്തനായി...

'അദ്ദേഹം ശാന്തനായി സമാധാനത്തോടെ വിടപറഞ്ഞു', മറഡോണയുടെ അന്ത്യനിമിഷങ്ങൾ ഇങ്ങനെ...

text_fields
bookmark_border
അദ്ദേഹം ശാന്തനായി സമാധാനത്തോടെ വിടപറഞ്ഞു, മറഡോണയുടെ അന്ത്യനിമിഷങ്ങൾ ഇങ്ങനെ...
cancel

ബ്വേനസ്​ എയ്​റിസ്​: തലച്ചോറിൽ രക്​തം കട്ടപിടിച്ചതിനെ തുടർന്ന്​ നവംബർ മൂന്നിന്​ ശസ്​ത്രക്രിയക്ക്​ വിധേയനായ ശേഷം ഡീഗോ മറഡോണയുടെ ആരോഗ്യം മെച്ചപ്പെട്ടു വരികയായിരുന്നുവെന്ന്​ അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ വ്യക്​തമാക്കി. ശസ്​ത്രക്രിയക്കുശേഷം നവംബർ 25ന്​ മരണത്തിന്​ കീഴടങ്ങുന്നതുവരെയുള്ള ദിവസങ്ങളിൽ ആരോഗ്യനിലയിലെ പുരോഗതി ഏറെ പ്രതീക്ഷ നൽകിയിരുന്നു. ഡീഗോ സാധാരണ ജീവിതത്തിലേക്ക്​ തിരിച്ചുവരുമെന്ന്​ ഡോക്​ടർമാരടക്കം പ്രതീക്ഷിച്ചിരിക്കേയാണ്​ ലോകത്തെ ഞെട്ടിച്ച്​ ഇതിഹാസതാരം പൊടുന്നനെ മരണത്തിന്​ കീഴടങ്ങിയത്​.

തലച്ചോറിലെ ട്യൂമറുമായി ബന്ധപ്പെട്ട പ്രശ്​നങ്ങളല്ല ഡീഗോയുടെ മരണത്തിലേക്ക്​ നയിച്ചത്​. ഹൃദയാഘാതത്തെ തുടർന്നാണ്​ ​അന്ത്യം. മരണത്തി​െൻറ യഥാർഥ കാരണം ഇതുവരെ വ്യക്​തമായിട്ടില്ല. ആശുപത്രിയിൽ​നിന്ന്​​ ശസ്​ത്രക്രിയ കഴിഞ്ഞ്​ ​സാൻ ആന്ദ്രേയിലെ വീട്ടിൽ തിരിച്ചെത്തിയതായിരുന്നു ​അദ്ദേഹം. ആരോഗ്യം കാക്കാൻ വീട്ടിലെ ഒരു മുറിയിൽ സജ്ജീകരണങ്ങൾ ഏർപ്പെട​ുത്തിയിരുന്നു.

നവംബർ 25 ബുധനാഴ്​ച 10.00 മണി

സാധാരണയേക്കാൾ നേരത്തേ, മറഡോണ ഉണർന്നെഴുന്നേൽക്കുന്നു. കുറച്ചുനേരം നടന്നശേഷം പിന്നീട്​ വീണ്ടും കിടക്കുന്നു. അടുത്തുള്ളത്​ പതിവ്​ ആളുകൾ തന്നെ​. വലംകൈയായ മാക്​സി, അഭിഭാഷകൻ, മരുമകൻ ജോണി, പി​െന്ന വേലക്കാരനും.

ഏകദേശം 12.00 മണി

മറഡോണ കിടക്കുന്നു. നഴ്​സും സൈക്കോളജിസ്​റ്റും അദ്ദേഹത്തിനരികെയുണ്ട്​. അവരുടെ ചികിത്സകളോട്​ അദ്ദേഹം പ്രതികരിക്കുന്നില്ല. അപായ സൂചനകളുയരുന്നു. ക്ലാരിൻ ദിനപത്രം അദ്ദേഹത്തി​െൻറ മോശം അവസ്​ഥയെക്കുറിച്ച്​ വാർത്ത പുറത്തെത്തിക്കുന്നു.

ആംബുലൻസുകൾ​ എത്തുന്നു

മരുന്നുകളോട്​ ഡീഗോ പ്രതികരിക്കുന്നില്ല. ആർക്കും ഒന്നും ചെയ്യാനും കഴിയുന്നില്ല. അദ്ദേഹത്തി​െൻറ മക്കളായ ഡാൽമ, ജിയാനിന, ജാന എന്നിവർ ബ്വേനസ്​ എയ്​റിസിലാണ്​ താമസിക്കുന്നത്​. അഞ്ച്​ ആംബുലൻസുകൾ എത്തുന്നു. അദ്ദേഹത്തി​െൻറ ബോധം വീണ്ടെടുക്കാനുള്ള ശ്രമങ്ങളാണ്​ മെഡിക്കൽ സംഘം നടത്തുന്നത്​. ശ്വാസകോശത്തിലെ നീർക്കെട്ടുകാരണമുണ്ടായ ഹൃദയാഘാതമാണ്​ പ്രശ്​നമായതെന്ന്​ അവർ സൂചന നൽകി. ഒടുവിൽ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടു. പൊടുന്നനെ ശാന്തനായി, സമാധാനത്തോടെ ഇതിഹാസതാരം നിത്യനിദ്ര പൂകി.

മരിക്കുന്നതിന്​ തൊട്ടുമുമ്പുള്ള ദിവസം

വീട്ടിൽ ഡീഗോ ശാന്തമായ അന്തരീക്ഷത്തിലായിരുന്നു. അ​േദഹത്തി​െൻറ ഡോക്​ടർ ലിയോപോൾഡോ ലൂക്ക്​ അസുഖമെല്ലാം ഭേദമായി ഇതിഹാസതാരം തിരിച്ചെത്തുമെന്ന ശുഭാപ്​തി വിശ്വാസമാണ്​ പങ്കുവെച്ചത്​. ആരോഗ്യം വീണ്ടെടുക്കാനുള്ള പ്രവർത്തനങ്ങൾ ഡോക്​ടർ നിർദേശിച്ചിരു​ന്നു. ജിംനേഷ്യത്തിലെ ട്രെയിനിങ്​ തുടരാനുള്ള ആഗ്രഹവുമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ആരും, ഈ ആകസ്​മിക വിയോഗം പ്രതീക്ഷിച്ചിരുന്നതേയില്ല.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ArgentinaMaradonaDiego Maradona
News Summary - He Left Peacefully And Suddenly
Next Story