Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മറഡോണ: കേരള കായിക മേഖലയില്‍ രണ്ട് ദിവസം ദുഃഖാചരണം

text_fields
bookmark_border
മറഡോണ: കേരള കായിക മേഖലയില്‍ രണ്ട് ദിവസം ദുഃഖാചരണം
cancel

തിരുവനന്തപുരം: ഫുട്‌ബാള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ വേര്‍പാടിനെ തുടർന്ന് കേരള കായിക മേഖലയില്‍ രണ്ട് ദിവസം ദുഃഖാചരണം. ലോകമെങ്ങുമുള്ള ഫുട്‌ബാള്‍ ആരാധകരെ കടുത്ത ദുഃഖത്തില്‍ ആഴ്ത്തിയിരിക്കുകയാണ് മറഡോണയുടെ വേര്‍പാടെന്ന് സംസ്‌ഥാന കായിക മന്ത്രി ഇ.പി. ജയരാജൻ പറഞ്ഞു.

കേരളത്തിലും ലക്ഷക്കണക്കിന് ആരാധകര്‍ ആ വേര്‍പാട് വിശ്വസിക്കാന്‍ കഴിയാതെ വിങ്ങലിലാണ്. ഈ സാഹചര്യത്തില്‍ കേരള കായികലോകത്തില്‍ നവംബര്‍ 26, 27 തിയതികളില്‍ ദുഃഖാചരണത്തിന് കായിക വകുപ്പ് തീരുമാനിച്ചതാ‍യി അദ്ദേഹം അറിയിച്ചു. കായിക മേഖലയൊന്നാകെ ദുഃഖാചരണത്തില്‍ പങ്കുചേരണമെന്ന് മന്ത്രി അഭ്യർഥിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - maradona; Two days of mourning in Kerala sports
Next Story