Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
അവർ വിതുമ്പി, ആ കണ്ണീർ പ്രവാഹത്തിനിടയിൽ അവൻ മണ്ണിൽ മറഞ്ഞു...
cancel
Homechevron_rightSportschevron_rightFootballchevron_rightഅവർ വിതുമ്പി, ആ കണ്ണീർ...

അവർ വിതുമ്പി, ആ കണ്ണീർ പ്രവാഹത്തിനിടയിൽ അവൻ മണ്ണിൽ മറഞ്ഞു...

text_fields
bookmark_border

ബ്വേനസ്​ എയ്​റിസ്​: കാസാ റൊസാഡയിൽ ഒത്തുകൂടിയ പതിനായിരങ്ങളുടെ മുഖത്തു മുഴുവൻ ദുഃഖം തളംകെട്ടി നിൽക്കുന്നു. ആ ശവപ്പെട്ടി ദൃഷ്​ടിയിൽ തെളിയുേമ്പാൾ മിക്കവരും​ വിതുമ്പിക്കരയുകയാണ്​. ചിലർ അന്ത്യചുംബനങ്ങളെറിയുന്നു. മറ്റുചിലർ കണ്ണടച്ച്​ ​പ്രാർഥനയിലാണ്​. ചിലർ ​പ്രകീർത്തിച്ച്​ പാട്ടുപാടുന്നു. പൂക്കളും ജഴ്​സികളും പതാ​കകളുമെറിയുന്നു കുറേപ്പേർ...അവരിൽ വിവിധ പ്രായക്കാരും തരക്കാരുമുണ്ട്​. ഡീഗോ അർമാൻഡോ മറഡോണയെന്ന ഇതിഹാസം കാസാ റൊസാഡയെന്ന പ്രസിഡൻഷ്യൽ പാലസിൽ അവസാന യാത്ര കാത്തുകിടക്കു​േമ്പാൾ അന്ത്യാഞ്​ജലി അർപ്പിക്കാനെത്തിയ ജനക്കൂട്ടം ഒരു നാടി​ന്​ ആ മഹാപ്രതിഭയോടുള്ള ആദരവി​െൻറ സാക്ഷ്യമായിരുന്നു.

കാസാ റൊസാഡയിലേക്ക്​ ഇരമ്പിയെത്തിയ ജനക്കൂട്ട​ത്തിെൻറ മനസ്സിൽ ഒരേയൊരു ആഗ്രഹം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇതിഹാസ താരം അന്ത്യനിദ്രയിലിരിക്കുന്ന ആ ശവപ്പെട്ടിയൊന്ന്​ കാണുക. അതിനായി അർജൻറീന ഒന്നാകെ പാലസിലേക്ക്​ ഒഴുകിയെത്തി. ഒരു ​േനാക്ക്​ കാണാൻ കഴിയാതെ പോയവർ നിലയ്​ക്കാത്ത കണ്ണീരുമായി തെുരുവിൽ അലയുന്ന കാഴ​്​ചയുമേറെയായിരുന്നു. കൊട്ടാരത്തിലേക്ക്​ തിക്കിത്തിരക്കിയെത്തിയവരെ നിയന്ത്രിക്കാൻ സ്​റ്റാഫിനും പൊലീസിനും ഫയർഫൈറ്റേഴ്​സിനുമൊക്കെ ഏറെ പണിപ്പെടേണ്ടിവന്നു.



നാടി​െന ലോകത്തിനുമുന്നിൽ അഭിമാനത്തോടെ ഉയർത്തിക്കാട്ടിയ ഇതിഹാസതാരം നിത്യനിദ്ര പൂകിയപ്പോൾ അർജൻറീന നിശ്ചലമായിരുന്നു. രണ്ടു ദിനങ്ങളിൽ മറ്റെല്ലാം മറന്ന്​ ജനം ഡീഗോയുടെ ഓർമകൾക്കൊപ്പം നിലകൊണ്ടു. ആ സ്​നേഹവായ്​പി​െൻറ തെളിവായിരുന്നു ബ്വേനസ്​ എയ്​റിസിലേക്കുള്ള ജനപ്രവാഹം.

ജാഡിൻ ബെല്ല വിസ്​ത സെമിത്തേരിയിലേക്കുള്ള ഡീഗോയുടെ അന്ത്യയാത്ര ദർ​ശിക്കാൻ ആയിരങ്ങളാണ്​ പാതയോരത്ത്​ കാത്തുനിന്നത്​. ഹൈവേ 25 ഡി മാ​േയായിൽ സെമിത്തേരിയിലേക്ക്​ പോകുന്ന ലൈനിൽ മറ്റു ഗതാഗതം പൊലീസ്​ ഒഴിവാക്കിയിരുന്നു. മൃതദേഹം വഹിച്ച വാഹനം അഭൂതപൂർവമായ ജനക്കൂട്ടമുയർത്തിയ തിരക്കിനിടെ നിൽക്കു​േമ്പാൾ ഒന്നുതൊടാൻ ആളുകൾ തിത്തിത്തിരക്കുന്നത്​ കാണാമായിരുന്നു.



ബെല്ല വിസ്​തയിൽ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളുമായി മുപ്പതോളം പേർ മാത്രമാണ്​ ഡീഗോയുടെ സംസ്​കാരചടങ്ങിൽ പ​ങ്കെടുത്തത്​. മറഡോണയുടെ മുൻ ഭാര്യ ​േക്ലാഡിയ വിലാഫാനെയും മക്കളായ ഡാൽമ, ജിയാനിന, ജാന, ഡീഗ്വിറ്റോ മറഡോണ എന്നിവരും സംസ്​കാര ചടങ്ങിനുണ്ടായിരുന്നു. ദേശം മുഴുവൻ തനിക്കുവേണ്ടി കണ്ണീർ വാർക്കു​േമ്പാൾ, ഇതിഹാസതാരം ബെല്ല വിസ്​തെയിൽ മണ്ണിനടിയിൽ മറഞ്ഞു. മാതാപിതാക്കളെ സംസ്​കരിച്ച അതേ സെമിത്തേരിയിലാണ്​ കളിയുടെ മഹാമാന്ത്രികനെയും അടക്കം​ ചെയ്​തത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ArgentinaDiego Maradona
News Summary - Diego Maradona laid to rest as Argentina grieves
Next Story