Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ബ്രസീലിലെ മാറക്കാന സ്​റ്റേഡിയം ഇനി ഫുട്​ബാൾ ഇതിഹാസം ​പെലെയുടെ പേരിൽ
cancel
Homechevron_rightSportschevron_rightFootballchevron_rightബ്രസീലിലെ മാറക്കാന...

ബ്രസീലിലെ മാറക്കാന സ്​റ്റേഡിയം ഇനി ഫുട്​ബാൾ ഇതിഹാസം ​പെലെയുടെ പേരിൽ

text_fields
bookmark_border

റിയോ: കണ്ണീരായും കനലായും ഓരോ ബ്രസീലുകാരന്‍റെയും ഹൃദയത്തിൽ ​കൊത്തിവെച്ച നാമമാണ്​ മാറക്കാന സ്​റ്റേഡിയം. 1950ൽ രണ്ടു ലക്ഷത്തോളം നാട്ടുകാരെ സാക്ഷിനിർത്തി ലോകകിരീടമുയർത്താമെന്ന സ്വപ്​നവുമായി എത്തിയവർ അവസാനം തോരാകണ്ണീരുമായി മടങ്ങിയ അതേ ​വേദി. അന്ന്​ അപ്രതീക്ഷിത തോൽവി വഴങ്ങിയെങ്കിലും ബ്രസീൽ ഫുട്​ബാളിനൊപ്പം ലോകം ചേർത്തുവിളിക്കുന്ന നാമം. രാജ്യം​ ലോകത്തിന്​ ദാനമായി നൽകിയ ഇതിഹാസതാരം എഡ്​സൺ അരാന്‍റസ്​ ഡോ നാസിമെ​േന്‍റാ എന്ന സാക്ഷാൽ പെലെ തന്‍റെ 1000ാം കരിയർ ഗോൾ കുറിച്ച മൈതാനത്തിന്‍റെ പേരു മാറ്റാൻ സർക്കാർ തീരുമാനമെടുത്തിരിക്കുന്നു.

മാറക്കാന സ്​റ്റേഡിയത്തിന്​ പെലെയുടെ പേരിടാനാണ്​ തീരുമാനം. പോർച്ചുഗീസ്​ ഭാഷയിൽ രാജാവ്​ എന്നർഥമുള്ള റീ എന്ന പദം കൂടി ചേർത്ത്​ എഡ്​സൺ അരാന്‍റസ്​ ഡോ നാസിമെ​േന്‍റാ- റീ പെലെ സ്​റ്റേഡിയം' എന്നാകും ഇനി മാറക്കാന വിളിക്കപ്പെടുക.

റിയോ ഡി ജനീറോ സംസ്​ഥാന ഗവർണർ അംഗീകാരം നൽകുന്ന മുറക്ക്​ പേരുമാറ്റം പൂർത്തിയാകും.

ബ്രസീൽ മുന്നേറ്റനിര ഭരിച്ച പെലെ രാജ്യത്തിനായി മൂന്നു തവണ ലോകകപ്പ്​ നേടി റെക്കോഡ്​ കുറിച്ചിട്ടുണ്ട്​. 1969ൽ സാ​േന്‍റാസിനായി കളിക്കു​േമ്പാഴാണ്​ 1,000ാം ഗോൾ നേടുന്നത്​. വാസ്​കോ ഡ ഗാമ​ ക്ലബിനെതിരെയായിരുന്നു മത്സരം.

1950നു ശേഷം 2014ലെയും ലോകകപ്പ്​ ഫുട്​ബാൾ കലാശപ്പോരും​ ഇവിടെയാണ്​ നടന്നിരുന്നത്​. അന്ന്​ അർജന്‍റീനയെ ഒരു ഗോളിന്​ മടക്കി ജർമനി കപ്പിൽ മുത്തമിട്ടിരുന്നു. 2016ലെ റയോ ഒളിമ്പിക്​സിന്‍റെ ഉദ്​ഘാടന വേദിയും മാറക്കാനയായിരുന്നു. 1950ലെ ചരിത്രപ്രധാനമായ ലോകകപ്പ്​ ഫൈനലിൽ ഇരിപ്പിടം ലക്ഷം പേർക്കായിട്ടും രണ്ടു ​ലക്ഷം പേർ കളി കാണാനെത്തിയെന്നാണ്​ കണക്കുകൾ. അവരുടെ മുമ്പിലായിരുന്നു ഇന്നും കദനം പെയ്യുന്ന ഓർമയായ തോൽവി. 78,838 പേർക്കാണ്​ നിലവിൽ​ ഈ സ്​റ്റേഡിയത്തിൽ ഒരേ സമയം കളി കാണാനാവുക.

മാറക്കാന മൈതാനം നിർമാണത്തിന്​ മുന്നിലുണ്ടായിരുന്ന മാധ്യമ പ്രവർത്തകൻ മരിയോ ഫിലോയുടെ പേരിലായിരുന്നു ഇതുവരെയും മൈതാനം. ആ പേരാണ്​ മാറ്റുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Maracana stadiumBrazil legend Peleto be renamed
News Summary - Maracana stadium to be named after Brazil legend Pele
Next Story