Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
യുനൈറ്റഡിന്​ വീണ്ടും സങ്കടം; യൂറോപ ലീഗിൽ നിന്നും പുറത്ത്​
cancel
Homechevron_rightSportschevron_rightFootballchevron_rightയുനൈറ്റഡിന്​ വീണ്ടും...

യുനൈറ്റഡിന്​ വീണ്ടും സങ്കടം; യൂറോപ ലീഗിൽ നിന്നും പുറത്ത്​

text_fields
bookmark_border

കൊളോൺ: ആറാം യൂറോപ ലീഗ്​ കിരീടം എന്ന അതുല്യ നേട്ടം സെവിയക്ക്​ ഒരു ജയം അകലെ. സെമി ഫൈനലിൽ മാഞ്ചസ്​റ്റർ യുനൈറ്റഡിന്​ 2-1ന്​ തോൽപിച്ചാണ്​ സെവിയ്യ ഫൈനലിൽ കടന്നത്​. സീസണിൽ തിരിച്ചടികൾ ഏറെ നേരിട്ട യുനൈറ്റഡിന്​ സെമിയിൽ ഹാട്രിക്​ തോൽവിയായി.

എഫ്​.എ കപ്പ്​, ലീഗ്​ കപ്പ്​ ചാമ്പ്യൻഷിപ്പുകളിലും യുനൈറ്റഡ്​ സെമിയിൽ കീഴടങ്ങിയിരുന്നു. യുനൈറ്റഡ്​ മുന്നേറ്റത്തെ പിടിച്ചുകെട്ടി കളി നിയന്ത്രിച്ച സെവിയ്യ ഒരു ഗോളിന്​ പിന്നിൽ നിന്ന ശേഷമാണ്​ തിരിച്ചടിച്ചത്​. ഒമ്പതാം മിനിറ്റിൽ ബ്രൂണോ ഫെർണാണ്ടസി​െൻറ പെനാൽറ്റിയിലൂടെ യുനൈറ്റഡ്​ ലീഡ്​ നേടിയിട്ടും മുതലാക്കാനായില്ല. സുസോ (26ാം മിനിറ്റ്​), ലൂക്​ ഡി യോങ്​ (78) എന്നിവരാണ്​ സെവിയ്യക്കായി സ്​കോർ ചെയ്​തത്​.

നേര​ത്തെ അഞ്ചു തവണ ഫൈനലിലെത്തിയപ്പോഴും യൂറോപ കിരീടവുമായി മടങ്ങിയ ചരിത്രമുള്ള സെവിയ്യയുടെ ആറാം കിരീടമണിയാനുള്ള കാത്തിരിപ്പിലാണിപ്പോൾ. ഷാക്​തർ x ഇൻറർ മിലാൻ മത്സര വിജയികളാവും എതിരാളികൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sevilla fcManchester United FC
Next Story