Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
റോമ കോട്ട പൊളിച്ച്​ യുനൈറ്റഡ്​; വിയ്യക്കു മുന്നിൽവീണ്​ ഗണ്ണേഴ്​സ്​
cancel
Homechevron_rightSportschevron_rightFootballchevron_rightറോമ കോട്ട പൊളിച്ച്​...

റോമ കോട്ട പൊളിച്ച്​ യുനൈറ്റഡ്​; വിയ്യക്കു മുന്നിൽവീണ്​ ഗണ്ണേഴ്​സ്​

text_fields
bookmark_border

ലണ്ടൻ: യൂറോപ ലീഗ്​ കലാശപ്പോരിൽ രണ്ട്​ ഇംഗ്ലീഷ്​ ടീമുകളുടെ നേരങ്കം സ്വപ്​നം കണ്ടവർക്ക്​ പാതി നിരാശയുടെ ദിനം. റോമയെ രണ്ടിനെതിരെ ആറു ഗോളുകൾക്ക്​ മുക്കി മാഞ്ചസ്​റ്റർ യുനൈറ്റഡ്​ സെമി ആദ്യപാദം ആഘോഷമാക്കിയപ്പോൾ മറുവശത്ത്​ സ്​പാനിഷ്​ കരുത്തരായ വിയ്യാ റയലിനോട്​ ആഴ്​സണൽ 1-2ന്​ തോറ്റു.

ബ്രൂ​േണാ ഫെർണാണ്ടസും എഡിൻസൺ കവാനിയും ഇരട്ട ഗോളുകളുമായി കളംനിറഞ്ഞ മത്സരത്തിൽ​ യുനൈറ്റഡിനായി പോൾ പോഗ്​ബയും ഗ്രീൻവുഡും ഓരോ ഗോളും നേടി. ഒമ്പതാം മിനിറ്റിൽ ബ്രൂണോയുടെ ബൂട്ടിൽനിന്നായിരുന്നു ആദ്യ ഗോൾ എത്തിയത്​. പിറകെ പന്ത്​ പോഗ്​ബയുടെ കൈയിൽ തട്ടിയതിന്​ പെനാൽറ്റി ഗോളാക്കി പെല്ലഗ്രിനി റോമയെ ഒപ്പമെത്തിച്ചു. സെക്കോയിലുടെ റോമ മുന്നിലെത്തിയെങ്കിലും കണക്കുതീർത്ത്​ രണ്ടാം പകുതിയിൽ യുനൈറ്റഡ്​ അടിച്ചുകയറ്റിയത്​ എണ്ണം പറഞ്ഞ അഞ്ചു ഗോളുകൾ. രണ്ടു വട്ടം ലക്ഷ്യംകണ്ട ബ്രൂണോ രണ്ടെണ്ണത്തിന്​ സഹായിയുടെ വേഷവുമണിഞ്ഞു.

രണ്ടാം മത്സരത്തിൽ മുനോസിലൂടെ അഞ്ചാം മിനിറ്റിൽ വിയ്യ റയൽ ലീഡ്​ പിടിച്ചു. 29ാം മിനിറ്റിൽ ലീഡ്​ രണ്ടാക്കി. അൽബിയോളായിരുന്നു സ്​കോറർ. രണ്ടാം പകുതിയിൽ പെപ്പെ പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച്​ ഒരു ഗോൾ മടക്കി പ്രതീക്ഷ നൽകിയെങ്കിലും അവിടെ അവസാനിച്ചു.

അടുത്ത വ്യാഴാഴ്​ചയാണ്​ രണ്ടാം പാദ മത്സരങ്ങൾ. റോമക്ക്​ മറികടക്കാൻ ഗോൾമല മുന്നിലുള്ളതിനാൽ സാധ്യതക​ളത്രയും യുനൈറ്റഡിന്​. മറുവശത്ത്​ ഒരു ഗോൾ മാർജിനിലെ തോൽവി കടന്ന്​ വിജയവുമായി സ്വന്തം മണ്ണിൽ തിരിച്ചുവരാനായാൽ ഗണ്ണേഴ്​സിന്​ ​പ്രതീക്ഷ ബാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Europa LeagueVilla RealManchester United FC
News Summary - Manchester United, Villa Real win Europa League First leg matches Versus Roma, Arsenal
Next Story