എഫ്.എ കപ്പ്: മാഞ്ചസ്റ്റർ യുനൈറ്റഡ് ക്വാർട്ടർ ഫൈനലിൽ
text_fieldsമാഞ്ചസ്റ്റർ യുനൈറ്റഡിെൻറ വിജയഗോൾ നേടിയ സ്കോട് മക്ടൊമിനെ
ലണ്ടൻ: എക്സ്ട്രാ സമയത്തേക്ക് നീണ്ട പോരാട്ടത്തിനൊടുവിൽ വെസ്റ്റ്ഹാമിനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപിച്ച് മാഞ്ചസ്റ്റർ യുനൈറ്റഡ് എഫ്.എ കപ്പ് ക്വാർട്ടർ ഫൈനലിൽ. തുടർച്ചയായ ഏഴാം സീസണിലാണ് മുൻ ചാമ്പ്യന്മാർ അവസാന എട്ടിൽ ഇടം പിടിക്കുന്നത്.
നിശ്ചിത സമയത്ത് ഇരുടീമുകളും ഗോള്‍രഹിത സമനില പാലിച്ചതിനാല്‍ മത്സരം അധിക സമയത്തേക്ക് നീളുകയായിരുന്നു. 97-ാം മിനിട്ടില്‍ സ്കോട് മക്ടൊമിനെയാണ് ടീമിനായി സ്കോര്‍ ചെയ്തത്. ബോക്സിൽ നിന്ന് റാഷ്ഫോഡ് ഒരുക്കിക്കൊടുത്ത അവസരം മുതലെടുത്ത താരം ഉശിരൻ ഷോട്ടിലാണ് അവസാന നിമിഷംവരെ പ്രതിരോധ കോട്ടകെട്ടിയ വെസ്റ്റ് ഹാം താരങ്ങളുടെ സ്വപ്നങ്ങൾ തകർത്തത്.
മറ്റൊരു മത്സരത്തില്‍ ബേണ്‍ലിയെ മറികടന്ന് രണ്ടാം ഡിവിഷനിൽ കളിക്കുന്ന ബോണ്‍മത്തും ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് ടീമിെൻറ വിജയം. സാം സറിജും ജൂനിയര്‍ സ്റ്റാന്‍സിലാസും േബണ്മൗത്തിനായി ഗോള്‍ നേടി. 64 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ബേൺമൗത്ത് ക്വാർട്ടറിൽ ഇടംകണ്ടെത്തുന്നത്. 1956-57 സീസണിലാണ് അവസാനമായി ഇവർ എഫ്.എ കപ്പ് സെമി കണ്ടത്.
