Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ന്യൂകാസിലിനോട് വീണ്ടും തോറ്റ് മാഞ്ചസ്റ്റർ യുനൈറ്റഡ്; ജയിച്ചുകയറി ആഴ്സണൽ

text_fields
bookmark_border
ന്യൂകാസിലിനോട് വീണ്ടും തോറ്റ് മാഞ്ചസ്റ്റർ യുനൈറ്റഡ്; ജയിച്ചുകയറി ആഴ്സണൽ
cancel

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുനൈറ്റഡിന്റെ കഷ്ടകാലം തുടരുന്നു. ന്യൂകാസിൽ യുനൈറ്റഡിനോട് എതിരില്ലാത്ത ഒറ്റ ഗോളിനാണ് യുനൈറ്റഡ് തോൽവി വഴങ്ങിയത്. 55ാം മിനിറ്റിൽ കീറൻ ട്രിപ്പിയറുടെ ക്രോസ് വലയിലെത്തിച്ച് ആന്റണി ഗോർഡനാണ് ന്യൂകാസിലിന് വിജയമൊരുക്കിയത്. ന്യൂകാസി​ലിനോട് തുടർച്ചയായ മൂന്നാം മത്സരത്തിലാണ് യുനൈറ്റഡ് തോൽവി വഴങ്ങുന്നത്. പോയന്റ് പട്ടികയിൽ 26 പോയന്റുമായി ന്യൂ കാസിൽ അഞ്ചാമതാണെങ്കിൽ രണ്ട് പോയന്റ് അകലെ ഏഴാം സ്ഥാനത്താണ് മാഞ്ചസ്റ്റർ യുനൈറ്റഡ്.

മറ്റൊരു മത്സരത്തിൽ വോൾവ്സിനെ 2-1ന് തോൽപിച്ച് ആഴ്സണൽ ഒന്നാം സ്ഥാനം അരക്കിട്ടുറപ്പിച്ചു. ടോമിയാസുവിന്റെ പാസിൽ ബുകായൊ സാക ആറാം മിനിറ്റിൽ തന്നെ ഗണ്ണേഴ്സിനെ മുന്നിലെത്തിച്ചു. ഏഴ് മിനിറ്റിനകം ഒലക്സാണ്ടർ സിഞ്ചൻകോയുടെ അസിസ്റ്റിൽ മാർട്ടിൻ ഒഡേഗാർഡ് രണ്ടാം ഗോളും നേടിയതോടെ വൻ വിജയത്തിലേക്കാണെന്ന് തോന്നിച്ചെങ്കിലും പിന്നീട് എതിർവല കുലുക്കാൻ ആഴ്സണലിനായില്ല. 86ാം മിനിറ്റിൽ നെൽസൽ സെമെഡോയുടെ അസിസ്റ്റിൽ മാത്യൂസ് കൂഞ്ഞ വോൾവ്സിനായി ഒരു ഗോൾ തിരിച്ചടിക്കുകയും ചെയ്തു.

ലീഗിൽ 14 മത്സരങ്ങൾ പൂർത്തിയാക്കിയ ആഴ്സണൽ 33 പോയന്റുമായി ഒന്നാം സ്ഥാനത്താണ്. ഒരു മത്സരം കുറച്ചുകളിച്ച് 29 പോയന്റുമായി മാഞ്ചസ്റ്റർ സിറ്റി രണ്ടാമതും 28 പോയന്റുമായി ലിവർപൂൾ മൂന്നാമതുമുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Manchester United lose again to Newcastle; Arsenal won
Next Story