നഗ്നയായ തന്നെ ഹോട്ടലിന് പുറത്തേക്ക് തള്ളിവിട്ടു; റ്യാൻ ഗിഗ്സിനെതിരെ മുൻ കാമുകി
text_fieldsലണ്ടൻ: മുൻ കാമുകിയെ ശാരീരികമായി പീഡിപ്പിച്ചുവെന്ന കേസിൽ വിചാരണ നേരിടുന്ന മാഞ്ചസ്റ്റർ യുനൈറ്റഡ് ഇതിഹാസതാരം റ്യാൻ ഗിഗ്സിനെതിരെ ഉയരുന്നത് ഗുരുതര ആരോപണങ്ങൾ. കാമുകി കാറ്റേ ഗ്രെവില്ലയാണ് ഗിഗ്സിനെതിരെ പരാതി നൽകിയത്. മൂന്ന് വർഷത്തോളം തന്നെ ശാരീരികമായി പിഡിപ്പിച്ചുവെന്നാണ് ഗ്രെവില്ലയുടെ പരാതി.
ബന്ധത്തിൽ നിന്നും പിന്മാറാൻ ശ്രമിച്ചപ്പോൾ ഉപദ്രവിച്ചുവെന്നും ഭീഷണി സന്ദേശങ്ങൾ അയച്ചുവെന്നുമാണ് പരാതി. മറ്റ് സ്ത്രീകളുമായി ബന്ധം പുലർത്തിയത് ചോദ്യം ചെയ്തപ്പോൾ, നഗ്നയായ തന്നെ ദുബൈയിലെ ഹോട്ടൽ മുറിയിൽ നിന്നും പുറത്തേക്ക് തള്ളിവിട്ടുവെന്നും ഗ്രെവില്ല ആരോപിക്കുന്നു. കുടുംബമായി പുതിയൊരു ജീവിതം ആരംഭിക്കാമെന്ന് ഗിഗ്സ് പറഞ്ഞിരുന്നു. എന്നാൽ, ബന്ധത്തിൽ ഒരിക്കലും ഗിഗ്സ് ആത്മാർഥത പുലർത്തിയില്ലെന്നും ഗ്രെവില്ല പറഞ്ഞു.
പ്രശ്നത്തിൽ ഇടപെടാൻ ശ്രമിച്ച തന്റെ സഹോദരിയെ ആക്രമിക്കാനും ഗിഗ്സ് ശ്രമിച്ചു. അതേമസയം തനിക്കെതിരായ ആരോപണങ്ങളെല്ലാം നിഷേധിക്കുകയാണ് ഗിഗ്സ് ചെയ്തത്. കേസിന്റെ വിചാരണ ഞായറാഴ്ച കോടതിയിൽ ആരംഭിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

