Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightജയത്തോടെ മാഞ്ചസ്റ്റർ...

ജയത്തോടെ മാഞ്ചസ്റ്റർ യുനൈറ്റഡ്​ ഒന്നാമത്​; അടുത്ത അങ്കം ലിവർപൂളിന്‍റെ തട്ടകത്തിൽ

text_fields
bookmark_border
ജയത്തോടെ മാഞ്ചസ്റ്റർ യുനൈറ്റഡ്​ ഒന്നാമത്​; അടുത്ത അങ്കം ലിവർപൂളിന്‍റെ തട്ടകത്തിൽ
cancel

തുടർച്ചയായ മൂന്നാം ജയത്തോടെ മാഞ്ചസ്റ്റർ യുനൈറ്റഡ്​ ​ഇംഗ്ലീഷ്​ പ്രീമിയർ ലീഗിൽ ഒന്നാമത്​. ബേൺലിയുടെ തട്ടകത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരുഗോളിന്​ ജയിച്ചുകയറിയാണ്​ യുനൈറ്റഡ്​ സീസണിലാദ്യമായി ഒന്നാം സ്ഥാനത്തേക്ക്​ കയറിയത്​​.

എതിരാളികളുടെ പോസ്റ്റ​ിലേക്ക്​ നിരന്തരം ആക്രമണം നടത്തിയ യുനൈറ്റഡിന്‍റെ ശ്രമങ്ങൾക്ക്​ 71ാം മിനുറ്റിൽ ഫലം കണ്ടു. മാർകസ്​ റാഷ്​ഫോഡ്​ വലതുവിങ്ങിൽ നിന്നും മറിച്ചുകൊടുത്ത പന്ത്​ നിലംതൊടുംമു​േമ്പ പോഗ്​ബ ഒന്നാന്തരമായി വലയിലേക്ക്​ പറത്തിവിടുകയായിരുന്നു.

ലീഗിൽ 17 മത്സരങ്ങൾ പൂർത്തിയായപ്പോൾ യുനൈറ്റഡിന്​ 36ഉം ലിവർപൂളിന്​ 33ഉം പോയന്‍റാണുള്ളത്​. ലെസ്റ്ററിനും എവർട്ടണിനും 32 പോയന്‍റുണ്ട്​. 15 മത്സരങ്ങളിൽ നിന്നും 29 പോയന്‍റുള്ള മാഞ്ചസ്റ്റർ സിറ്റിയാണ്​ ഒന്നാം സ്ഥാനത്തേക്ക്​ വെല്ലുവിളിയുയർത്തുന്ന മറ്റൊരു ടീം.

ജനുവരി 17ന്​ ലിവർപൂളിന്‍റെ സ്വന്തം ആൻഫീൽഡിലാണ്​ യുനൈറ്റഡിന്‍റെ അടുത്ത മത്സരം. മത്സരത്തിൽ വിജയിച്ചാൽ യുനൈറ്റഡിന്​ ഒന്നാം സ്ഥാനം കുറച്ചുകാലം കൂടി ഭദ്രമാക്കാം. പരാജയപ്പെട്ടാൽ ലിവർപൂൾ ഒന്നാംസ്ഥാനത്തേക്ക്​ കയറും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Paul PogbaManchester United FC
News Summary - Manchester United go clear at top after Paul Pogba volley sees off Burnley
Next Story