Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എഫ്.എ കപ്പ്: കടന്നുകയറി യുനൈറ്റഡ്; തോറ്റു പുറത്തായി ടോട്ടൻഹാമും സതാംപ്ടണും

text_fields
bookmark_border
FA Cup Quarter-finals
cancel

എഫ്.എ കപ്പ് നോക്കൗട്ടിൽ ഒരുഗോളിന് പിറകിലായ ശേഷം മൂന്നടിച്ച് തിരിച്ചുവന്ന് മാഞ്ചസ്റ്റർ യുനൈറ്റഡ്. പ്രിമിയർ ലീഗ് ടീമുകൾ മുഖാമുഖം നിന്ന മത്സരത്തിൽ വെസ്റ്റ് ഹാമിനെയാണ് ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് യുനൈറ്റഡ് വീഴ്ത്തി ക്വാർട്ടറിലെത്തിയത്. മറ്റു മത്സരങ്ങളിൽ ടോട്ടൻഹാം ഷെഫീൽഡ് യുനൈറ്റഡിനോടും സതാംപ്ടൺ പ്രാദേശിക ടീമായ ഗ്രിംസി ടൗണിനോടും തോറ്റ് പുറത്തായി.

ഓൾഡ് ട്രാഫോഡിൽ സമീപകാലത്ത് വിരുന്നെത്തിയ 22 തവണയിൽ ഒരു തവണ മാത്രം ജയിച്ച പാരമ്പര്യവുമായാണ് വെസ്റ്റ് ഹാം എഫ്.എ പോരാട്ടത്തിനെത്തിയത്. സെയ്ദ് ബെന് റഹ്മയിലൂടെ മുന്നിലെത്തിയ ടീം പക്ഷേ, പിന്നീട് മൂന്നു വട്ടം ഗോൾവഴങ്ങി. യുനൈറ്റഡിനായി കാസമീറോ ആദ്യം വല കുലുക്കിയെങ്കിലും ഓഫ്സൈഡ് കെണിയിൽ കുരുങ്ങി. പിന്നീടാണ് അഗ്യൂർഡ്, ഗർണാച്ചോ, ഫ്രെഡ് എന്നിവർ യുനൈറ്റഡിനെ ക്വാർട്ടറിലെത്തിച്ചത്.

ഷെഫീൽഡിനെതിരെ ഹാരി കെയ്നിനെ പുറത്തിരുത്തിയ ടോട്ടൻഹാം ഒറ്റ ഗോളിനാണ് വീണത്. അതും ഇൽതിമാൻ എൻഡിയെ നേടിയ മാന്ത്രിക സ്പർശമുള്ള മനോഹര ഗോളിൽ. 15 വർഷമായി കിരീടങ്ങളകന്നു നിൽക്കുന്ന ഹോട്സ്പറിന് ഇതോടെ കാത്തിരിപ്പ് നീളും.

സതാംപ്ടണും ഗ്രിംസി ടൗണും തമ്മിലെ പോരിൽ റഫറി കനിഞ്ഞു നൽകിയ രണ്ടു ഗോളുകളാണ് ഇത്തിരിക്കുഞ്ഞന്മാർക്ക് ജയമൊരുക്കിയത്. സ്കോർ 2-1.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Manchester United Beat West Ham To Reach FA Cup Quarter-finals As Tottenham Hotspur, Southampton Crash Out
Next Story