Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആഴ്സനലിന്‍റെ വിജയക്കുതിപ്പിന് മാഞ്ചസ്റ്ററിൽ സ്റ്റോപ്

text_fields
bookmark_border
ആഴ്സനലിന്‍റെ വിജയക്കുതിപ്പിന് മാഞ്ചസ്റ്ററിൽ സ്റ്റോപ്
cancel

മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആഴ്‌സനലിന്‍റെ തോൽവിയറിയാത്ത കുതിപ്പിന് വിരാമമിട്ട് മാഞ്ചസ്റ്റർ യുനൈറ്റഡ്. ബ്രസീലിയൻ താരം ആന്‍റണി ഗോളോടെ ക്ലബില്‍ അരങ്ങേറിയപ്പോള്‍ 3-1നാണ് യുനൈറ്റഡിന്‍റെ ജയം.

ആന്‍റണിയാണ് ഗണ്ണേഴ്സിന്‍റെ വലയിലേക്ക് ആദ്യം പന്തെത്തിച്ചത്. 35ാം മിനിറ്റിൽ മാർക്കസ് റാഷ്ഫോഡിന്‍റെ അസിസ്റ്റിൽ ഗോൾ പിറന്നു. 58ാം മിനിറ്റിൽ ആന്‍റണിക്ക് പകരം ക്രിസ്റ്റ്യാനോ റൊണാൾഡോ കളത്തിലെത്തി. തുടർച്ചയായ നാലാം മത്സരത്തിലാണ് റൊണാൾഡോ പകരക്കാരനാവുന്നത്.

തൊട്ടുപിറകെ ബുകായോ സാകയിലൂടെ ആഴ്സനൽ ഗോൾ തിരിച്ചടിച്ചു. എന്നാല്‍, റാഷ്ഫോർഡ് രണ്ട് തവണ കൂടി ആഴ്സനൽ വല കുലുക്കിയതോടെ യുനൈറ്റഡിന് തുടർച്ചയായ നാലാം ജയം സ്വന്തമായി. 66ാം മിനിറ്റിൽ ബ്രൂണോ ഫെർണാണ്ടസും 75ാം മിനിറ്റിൽ എറിക്സണുമാണ് ഗോളിന് വഴിയൊരുക്കിയത്.

മറ്റൊരു മത്സരത്തിൽ ലെസ്റ്റർ സിറ്റി തുടർച്ചയായ അഞ്ചാം തോൽവി ഏറ്റുവാങ്ങി. ബ്രൈറ്റണാണ് രണ്ടിനെതിരെ അഞ്ച് ഗോളിന് ലെസ്റ്ററിനെ നാണം കെടുത്തിയത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Manchester United 3-1 Arsenal Premier League
Next Story