ഈ ഗോൾ പുഷ്കാസ് അവാർഡിന്; അൾജീരിയക്കായി റിയാദ് മെഹ്റസ് നേടിയ വണ്ടർ ഗോൾ കാണാം
text_fieldsമാഞ്ചസ്റ്റർ സിറ്റിയുടെ സൂപ്പർ താരം റിയാദ് മെഹ്റസ് പന്തടക്കത്തിന് പേരു കേട്ടതാരമാണ്. സിറ്റിക്കായും ദേശീയ ടീം അൾജീരിയക്കായും മെഹ്റസിൻെറ പേരിൽ എണ്ണമറ്റ ഗംഭീര ഗോളുകളുണ്ട്.
കഴിഞ്ഞ ദിവസം ആഫ്രിക്കൻ നേഷൻസ് കപ്പിൽ അൾജീരിയക്കായി താരം നേടിയ ഗോളാണ് ഇപ്പോൾ ആരാധകർക്ക് അത്ഭുതമായിരിക്കുന്നത്. സിംബാബ്വെക്കെതിരായ മത്സരത്തിലായിരുന്നു താരത്തിൻെറ മിന്നും ഗോൾ.
മത്സരം 2-2ന് സമനിലയിലായെങ്കിലും മെഹ്റസിൻെറ ഈ ഗോളിൽ മത്സരം ശ്രദ്ധേയമായി. വെസ്റ്റ്ഹാമിൻെറ മിഡ്ഫീൽഡർ സഈദ് ബ്ൻ റഹ്മ നീട്ടി നൽകിയ പാസ് ഇടങ്കാലിൽ അനായാസം നിലത്തിറക്കിയാണ് മെഹ്റസ് ഗോൾ നേടുന്നത്.
നാലു മത്സരങ്ങളിൽ മൂന്ന് ജയവും ഒരു സമനിലയും അടക്കം പത്തുപോയൻറുമായി അൾജീരിയ ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്തുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

