Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘പപ്പടം കടിച്ച് ഹാലൻഡ്’; മലയാളത്തിൽ മാഞ്ചസ്റ്റർ സിറ്റിയുടെ ഓണാശംസകൾ; ആഘോഷമാക്കി ആരാധകർ

text_fields
bookmark_border
‘പപ്പടം കടിച്ച് ഹാലൻഡ്’; മലയാളത്തിൽ മാഞ്ചസ്റ്റർ സിറ്റിയുടെ ഓണാശംസകൾ; ആഘോഷമാക്കി ആരാധകർ
cancel

മലയാളത്തിൽ ഓണാശംസകൾ നേർന്ന് ഇംഗ്ലീഷ് പ്രീമിയർ ലീഗ് വമ്പന്മാരായ മാഞ്ചസ്റ്റർ സിറ്റി. സൂപ്പർതാരം എർലിങ് ഹാലൻഡ് പപ്പടം കടിച്ചു നിൽക്കുന്ന ചിത്രത്തോടൊപ്പം ‘ഹാപ്പി ഓണം’ എന്ന കുറിപ്പും ക്ലബിന്‍റെ നീല നിറത്തിലുള്ള ലൗവ് ഇമോജിയുമാണ് സിറ്റി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്.

ഹാലൻഡിന്‍റെ പശ്ചാത്തലത്തിൽ ഹൗസ് ബോട്ടുകളും കായലുമുള്ള ചിത്രമാണ് ഫേസ്ബുക്ക് ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്. ഓണാശംസ നേർന്ന് സിറ്റി പങ്കുവെച്ച പോസ്റ്റ് നിമിഷ നേരം കൊണ്ടാണ് വൈറലായത്. നിരവധി മലയാളികൾ ഇതിനു താഴെ കമന്‍റ് ചെയ്തിട്ടുണ്ട്. ഇതിനു മുമ്പും ക്ലബ് മലയാളികൾക്ക് സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ ഓണാശംസകൾ നേർന്നിരുന്നു.

തുടർച്ചയായ മൂന്നാം മത്സരവും ജയിച്ച് പ്രീമിയർ ലീഗ് പുതിയ സീസണിൽ സിറ്റി ഒന്നാമതാണ്‌. കഴിഞ്ഞദിവസം നടന്ന എവേ മത്സരത്തിൽ ഷെഫീൽഡ് യുനൈറ്റഡിനെ ഒന്നിനെതിരെ രണ്ടു ഗോളിനാണ് സിറ്റി ജയം സ്വന്തമാക്കിയത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Manchester City's Onashamsa in Malayalam; Fans celebrate
Next Story