Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

താരങ്ങളുടെ താരമായി ഹാലൻഡ്; പി.എഫ്.എ പ്ലെയർ ഓഫ് ദ ഇയർ പുരസ്കാരം

text_fields
bookmark_border
താരങ്ങളുടെ താരമായി ഹാലൻഡ്; പി.എഫ്.എ പ്ലെയർ ഓഫ് ദ ഇയർ പുരസ്കാരം
cancel

ലണ്ടൻ: മാഞ്ചസ്റ്റർ സിറ്റിയുടെ ഗോൾ മെഷീൻ എർലിങ് ഹാലൻഡിന് പ്രൊഫഷനൽ ഫുട്ബാളേഴ്സ് അസോസിയേഷന്‍റെ (പി.എഫ്.എ) പ്ലെയർ ഓഫ് ദ ഇയർ പുരസ്കാരം. കഴിഞ്ഞ സീസണിൽ സിറ്റിക്കായി നടത്തിയ ഗംഭീരപ്രകടനമാണ് താരത്തിനെ പുരസ്കാരത്തിന് അർഹനാക്കിയത്.

സഹതാരങ്ങളായ കെവിൻ ഡിബ്രൂയിൻ, ജോൺ സ്റ്റോൺസ്, ആഴ്സണലിന്റെ മാർട്ടിൻ ഒഡെഗാർഡ്, ബുക്കയോ സാക്ക, മുൻ ടോട്ടൻഹാം താരമായ ഹാരി കെയ്ൻ എന്നിവരെ പിന്തള്ളിയാണ് 23കാരനായ നോർവീജിയൻ താരം ഒന്നാമതെത്തിയത്. കഴിഞ്ഞ സീസണിൽ സിറ്റിക്കായി വിവിധ ചാമ്പ്യൻഷിപ്പുകളിൽ 53 മത്സരങ്ങളിൽനിന്ന് 52 ഗോളുകളാണ് താരം അടിച്ചുകൂട്ടിയത്. ടീമിനെ അപൂർവ ട്രിപ്ൾ കിരീടത്തിലേക്കും നയിച്ചു. ചാമ്പ്യൻസ് ലീഗിനു പുറമെ, പ്രീമിയർ ലീഗിലും എഫ്.എ കപ്പിലും സിറ്റി കിരീടം നേടിയിരുന്നു.

നേരത്തെ, പ്രീമിയർ ലീഗിലെ പ്ലെയർ ഓഫ് ദ സീസൺ പുരസ്കാരവും ഫുട്ബാൾ റൈറ്റേഴ്സ് അസോസിയേഷന്‍റെ പുരുഷ പ്ലെയർ ഓഫ് ദ ഇയർ പുരസ്കാരവും നേടിയിട്ടുണ്ട്. ആസ്റ്റൺ വില്ല സ്ട്രൈക്കർ റാചൽ ഡാലിക്കാണ് പി.എഫ്.എയുടെ വനിത പ്ലെയർ ഓഫ് ദ ഇയർ പുരസ്കാരം. വനിത സൂപ്പർ ലീഗിൽ 22 ഗോളുകളുമായി താരം ടോപ് സ്കോററായിരുന്നു. ചെൽസിയുടെ വനിത താരം ലോറൺ ജെയിംസിനാണ് യങ് പ്ലെയർ ഓഫ് ദ ഇയർ പുരസ്കാരം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Manchester City's Erling Haaland wins PFA Player of the Year
Next Story