Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightപ്രീ​മി​യ​ർ ലീ​ഗ്:...

പ്രീ​മി​യ​ർ ലീ​ഗ്: വിജയകുതിപ്പ് തുടർന്ന് സി​റ്റി​, ടോ​ട്ട​ൻ​ഹാ​മി​ന് തോൽവി

text_fields
bookmark_border
പ്രീ​മി​യ​ർ ലീ​ഗ്: വിജയകുതിപ്പ് തുടർന്ന് സി​റ്റി​, ടോ​ട്ട​ൻ​ഹാ​മി​ന് തോൽവി
cancel
camera_alt

ടോ​ട്ട​ൻ​ഹാ​മി​നെ​തി​രെ സ​താം​പ്ട​ണി​​ന്റെ വി​ജ​യ​ഗോ​ൾ നേ​ടി​യ ചെ ​ആ​ഡം​സി​ന്റെ ആ​ഹ്ലാ​ദം

ല​ണ്ട​ൻ: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് നി​ല​വി​ലെ ജേ​താ​ക്ക​ളാ​യ മാ​ഞ്ച​സ്റ്റ​ർ സി​റ്റി​യു​ടെ കു​തി​പ്പ് തു​ട​രു​ന്നു. ബ്രെൻറ്ഫോ​ഡി​നെ 2-0ത്തി​ന് തോ​ൽ​പി​ച്ച സി​റ്റി ഒ​ന്നാം സ്ഥാ​ന​ത്ത് ലീ​ഡ് ഡ​സ​ൻ പോ​യ​ന്റാ​ക്കി ഉ​യ​ർ​ത്തി. സി​റ്റി​ക്ക് 24 ക​ളി​ക​ളി​ൽ 60 പോ​യ​ന്റാ​ണു​ള​ള​ത്. 22 മ​ത്സ​ര​ങ്ങ​ളി​ൽ 48 പോ​യ​ന്റു​മാ​യി ലി​വ​ർ​പൂ​ളും 24 ക​ളി​ക​ളി​ൽ 47 പോ​യ​ന്റോ​ടെ ചെ​ൽ​സി​യു​മാ​ണ് ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ളി​ൽ.

സി​റ്റി​ക്കാ​യി റി​യാ​ദ് മെ​ഹ്റ​സും കെ​വി​ൻ ഡി​ബ്രൂ​യ്നു​മാ​ണ് സ്കോ​ർ ചെ​യ്ത​ത്. ഗോ​ൾ​മ​ഴ പെ​യ്ത മ​ത്സ​ര​ങ്ങ​ളി​ൽ ടോ​ട്ട​ൻ​ഹാ​മി​നെ 3-2ന് ​സ​താം​പ്ട​ൺ വീ​ഴ്ത്തി​യ​പ്പോ​ൾ ആ​സ്റ്റ​ൺ​വി​ല്ല​യും ലീ​ഡ്സ് യു​നൈ​റ്റ​ഡും ആ​റു ഗോ​ൾ പ​ങ്കി​ട്ട് പി​രി​ഞ്ഞു. നോ​ർ​വി​ച് സി​റ്റി-​ക്രി​സ്റ്റ​ൽ പാ​ല​സ് മ​ത്സ​രം 1-1ന് ​സ​മ​നി​ല​യി​ൽ പി​രി​ഞ്ഞു. ര​ണ്ടു​വ​ട്ടം ലീ​ഡ് നേ​ടി​യ ശേ​ഷം അ​വ​സാ​ന 10 മി​നി​റ്റി​നി​ടെ ര​ണ്ടു ഗോ​ളു​ക​ൾ വ​ഴ​ങ്ങി​യാ​ണ് ടോ​ട്ട​ൻ​ഹാം തോ​ൽ​വി വ​ഴ​ങ്ങി​യ​ത്.

സ​താം​പ്ട​ണി​നാ​യി അ​ർ​മാ​​ൻ​ഡോ ബ്രോ​ഹ, മു​ഹ​മ്മ​ദ് അ​ൽ​യൂ​നു​സി, ചെ ​ആ​ഡം​സ് എ​ന്നി​വ​ർ ല​ക്ഷ്യം ക​ണ്ട​പ്പോ​ൾ യാ​ൻ ബെ​ഡ്നാ​രെ​ക് (സെ​ൽ​ഫ്), ഹ്യൂ​ങ് മി​ൻ സ​ൺ എ​ന്നി​വ​രു​ടെ വ​ക​യാ​യി​രു​ന്നു ടോ​ട്ട​ൻ​ഹാ​മി​​ന്റെ ഗോ​ളു​ക​ൾ. ആ​സ്റ്റ​ൺ​വി​ല്ല​ക്കാ​യി ജേ​ക്ക​ബ് റാം​സി (2), ഫി​ലി​​പെ കു​ടീ​ന്യോ എ​ന്നി​വ​രും ലീ​ഡ്സി​നാ​യി ഡാ​നി​യ​ൽ ജെ​യിം​സ് (2) ഡീ​ഗോ ലോ​റ​ന്റെ എ​ന്നി​വ​രും സ്കോ​ർ ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Manchester cityTottenham
News Summary - manchester city win, Tottenham lose
Next Story