Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
സിറ്റിക്ക്​ ഇന്ന്​ ജയിച്ചാൽ കിരീടം; എതിരാളികൾ ചെൽസി, കാണാം​ ചാമ്പ്യൻസ്​ ലീഗ്​ ഫൈനൽ
cancel
Homechevron_rightSportschevron_rightFootballchevron_rightസിറ്റിക്ക്​ ഇന്ന്​...

സിറ്റിക്ക്​ ഇന്ന്​ ജയിച്ചാൽ കിരീടം; എതിരാളികൾ ചെൽസി, കാണാം​ 'ചാമ്പ്യൻസ്​ ലീഗ്​ ഫൈനൽ'

text_fields
bookmark_border

ലണ്ടൻ: ഇംഗ്ലീഷ്​ പ്രിമിയർ ലീഗിൽ ഏറെയായി മാഞ്ചസ്റ്റർ സിറ്റി കാത്തിരിക്കുന്ന കിരീടത്തിലേക്ക്​ ഇനി ഒരു കളിദൂരം. 80 പോയിന്‍റുമായി ലീഗിൽ ബഹുദൂരം മുന്നിലുള്ള സിറ്റിക്ക്​ കരുത്തരായ ചെൽസിയെ തോൽപ്പിക്കാനായാൽ ഇന്ന്​ കിരീടധാരണം നടക്കും. പക്ഷേ, ഈ മാസാവസാനം നടക്കുന്ന ചാമ്പ്യൻസ്​ ലീഗ്​ കലാശ​േ​പ്പാരിന്‍റെ ഡ്രസ്​ റിഹേഴ്​സൽ ആയതിനാൽ പോരാട്ടം തീപാറും.

പി.എസ്​.ജിയെ വീഴ്​ത്തി സിറ്റിയും റയൽ മഡ്രിഡിനെ മറികടന്ന്​ ചെൽസിയും കഴിഞ്ഞ ദിവസങ്ങളിലാണ്​ യൂറോപിന്‍റെ ചാമ്പ്യനെ നിർണയിക്കുന്ന പോരാട്ടത്തിലേക്ക്​ ടിക്കറ്റുറപ്പിച്ചത്​. അതിനു പിറകെ പ്രിമിയർ ലീഗ്​ കിരീടം തേടുന്ന സിറ്റിക്ക്​ നിർണായക പോരാട്ടമായി ഇന്ന്​ ഇത്തിഹാദ്​ മൈതാനത്തേത്​. ലീഗിൽ ഒന്നാമതുള്ള സിറ്റിക്ക്​ 80ഉം നാലാമതുള്ള ചെൽസിക്ക്​ 61ഉം പോയിൻറാണുള്ളത്​.

സീസണിൽ നാലു കിരീടമെന്ന ച​രിത്രത്തിലേക്ക്​ സിറ്റി ​േമാഹങ്ങൾ കഴിഞ്ഞ മാസം ചെൽസി തകർത്തിരുന്നു. എഫ്​.എ കപ്​ സെമിയിൽ ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ചെൽസി ജയിച്ചത്​.

വെള്ളിയാഴ്ച നടന്ന മറ്റൊരു മത്സരത്തിൽ ന്യൂകാസിൽ യുനൈറ്റഡ്​ ലെസ്റ്റർ സിറ്റിയെ 4-2ന്​ പരാജയപ്പെടുത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ChelseaManchester CityPremier League champions
News Summary - Manchester City will be crowned Premier League champions if they beat Chelsea at Etihad Stadium on Saturday
Next Story