ബ്രെൻഡ്ഫോഡിനെ തോൽപിച്ചു; പ്രീമിയർ ലീഗിൽ എട്ടടി ഉയരത്തിൽ സിറ്റി
text_fieldsബ്രെൻഡ്ഫോഡിനെതിരെ മാഞ്ചസ്റ്റർ സിറ്റിയുടെ ഗോൾ നേടിയ ഫിൽ ഫോഡന്റെ ആഹ്ലാദം
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഒന്നാം സ്ഥാനത്ത് എട്ടു പോയന്റ് ലീഡുയർത്തി നിലവിലെ ജേതാക്കളായ മാഞ്ചസ്റ്റർ സിറ്റിയുടെ കുതിപ്പ്. ബ്രെൻഡ്ഫോഡിനെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കിയാണ് പെപ് ഗ്വാർഡിയോളയുടെ ടീം പോയന്റ് നേട്ടം അർധസെഞ്ച്വറിയിലെത്തിച്ചത്. 16ാം മിനിറ്റിൽ ഫിൽ ഫോഡെൻറ വകയായിരുന്നു നിർണായക ഗോൾ.
തൊട്ടടുത്ത സ്ഥാനങ്ങളിലുള്ള ലിവർപൂൾ തോൽക്കുകയും ചെൽസി സമനില വഴങ്ങുകയും ചെയ്തതിനുപിന്നാലെ ജയം നേടാനായത് സിറ്റിക്ക് നേട്ടമായി. 20 മത്സരങ്ങളിൽ സിറ്റിക്ക് 50 പോയന്റുണ്ട്. ചെൽസിക്ക് അത്രയും കളികളിൽ 42ഉം ലിവർപൂളിന് 19 മത്സരങ്ങളിൽ 41ഉം പോയന്റാണുള്ളത്.ലിവർപൂൾ 1-0ത്തിന് ലെസ്റ്റർ സിറ്റിയോടാണ് തോറ്റത്. ചെൽസിയെ ബ്രൈറ്റൺ 1-1ന് സമനിലയിൽ തളച്ചു.

