Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
MAN CITY -01-05
cancel
Homechevron_rightSportschevron_rightFootballchevron_rightപ്രീമിയർ ലീഗിൽ...

പ്രീമിയർ ലീഗിൽ സിറ്റിക്ക് ജയം; നോർവിച് തരംതാഴ്ന്നു

text_fields
bookmark_border
Listen to this Article

ലണ്ടൻ: കിരീടപ്പോരാട്ടം കനത്ത ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് നിലവിലെ ജേതാക്കളായ മാഞ്ചസ്റ്റർ സിറ്റി. ജയത്തോടെ ലിവർപൂൾ ഒന്നാം സ്ഥാനത്തേക്കു കയറിയതിനു പിന്നാലെ കളത്തിലിറങ്ങിയ സിറ്റി ലീഡ്സിനെതിരെ 4-0ത്തിന്റെ ആധികാരിക ജയവുമായി ഒന്നാം സ്ഥാനം തിരിച്ചുപിടിക്കുകയായിരുന്നു. നാലു റൗണ്ട് ശേഷിക്കെ സിറ്റിക്ക് 83ഉം ലിവർപൂളിന് 82ഉം പോയന്റാണുള്ളത്.

സിറ്റിക്കായി റോഡ്രി, നതാൻ ​ആകെ, ഗബ്രിയേൽ ജെസ്യൂസ്, ഫെർണാണ്ടീന്യോ എന്നിവരാണ് ഗോളുകൾ നേടിയത്. ആസ്റ്റൺവില്ലയോട് 2-0ത്തിന്​ തോറ്റ നോർവിച് സിറ്റി സീസണിൽ തരംതാഴ്ത്തപ്പെടുന്ന ആദ്യ ടീമായി. ബേൺലി 2-1ന് വാറ്റ്ഫോഡിനെയും ക്രിസ്റ്റൽ പാലസ് 2-1ന് സതാംപ്ടണിനെയും തോൽപിച്ചു. വാറ്റ്ഫോഡും തരംതാഴ്ത്തൽ ഭീഷണിയിലാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Manchester citypremier leaguenorwich city
News Summary - Manchester City Thrash Leeds; Norwich relegated from Premier League
Next Story