Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഒരു അർജന്റീന താരം കൂടി മാഞ്ചസ്റ്റർ സിറ്റിയിൽ

text_fields
bookmark_border
ഒരു അർജന്റീന താരം കൂടി മാഞ്ചസ്റ്റർ സിറ്റിയിൽ
cancel

ലോകകപ്പിന്റെ യുവതാരം ജൂലിയൻ അൽവാരസ് പന്തുതട്ടുന്ന മാഞ്ചസ്റ്റർ സിറ്റിയിലേക്ക് ഒരു അർജന്റീന താരം കൂടി. മിഡ്ഫീൽഡർ മാക്സിമോ പെറോൺ അഞ്ചര വർഷത്തെ കരാറിൽ ടീമിലെത്തിയത്. 2020ൽ പ്രഫഷനൽ ഫുട്ബാളിൽ പന്തുതട്ടി തുടങ്ങിയ 20കാരൻ ബ്വേനസ് ഐറിസിലെ വെലസ് ക്ലബിനായി 33 കളികളിൽ മൂന്നു ഗോളുകൾ നേടിയിട്ടുണ്ട്. കഴിഞ്ഞ സീസൺ കോപ ലിബർടഡോർസ് സെമി വരെ​ ടീമിനെയെത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ചിരുന്നു.

അർജന്റീന അണ്ടർ 20 ടീമിൽ അംഗമായ താരം ലാറ്റിൻ അമേരിക്കൻ അണ്ടർ-20 ചാമ്പ്യൻഷിപ്പിൽ അർജന്റീനക്കായി ബൂട്ടുകെട്ടാനിരിക്കുകയാണ്.

നിലവിൽ മുൻനിര താരങ്ങൾ പന്തുതട്ടുന്ന സിറ്റിക്കായി വരും മത്സരങ്ങളിൽ ഇറങ്ങാമെങ്കിലും ഉടനൊന്നും അവസരം ലഭിച്ചേക്കില്ലെന്നാണ് സൂചന.

ജൂലിയൻ അൽവാരസ് കഴിഞ്ഞ വർഷമാണ് പെപ് ഗാർഡിയോളയുടെ സംഘത്തിനൊപ്പമെത്തിയത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Manchester City sign Argentine midfielder for about £8m
Next Story