Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
സതാംപ്​ടണെ തകർത്ത്​ സിറ്റി; പ്രിമിയർ ലീഗിൽ ബഹുദൂരം മുന്നിൽ
cancel
Homechevron_rightSportschevron_rightFootballchevron_rightസതാംപ്​ടണെ തകർത്ത്​...

സതാംപ്​ടണെ തകർത്ത്​ സിറ്റി; പ്രിമിയർ ലീഗിൽ ബഹുദൂരം മുന്നിൽ

text_fields
bookmark_border

ലണ്ടൻ: പ്രിമിയർ ലീഗിൽ ഇത്തവണ മാഞ്ചസ്റ്റർ സിറ്റിയെ കടന്ന്​ കിരീടവുമായി മടങ്ങാമെന്ന്​ ഇനിയും സ്വപ്​നങ്ങൾ ബാക്കിവെച്ചവർ ഉണ്ടാകുമോയെന്നറിയില്ല. ലീഗിൽ 29 മത്സരങ്ങൾ പൂർത്തിയാക്കിയ സിറ്റി 14 പോയിന്‍റിന്‍റെ അജയ്യ ലീഡുമായി ഒന്നാം സ്​ഥാനത്ത്​ ബഹുദൂരം മുന്നിൽ. സതാംപ്​ടണെയായിരുന്നു ബുധനാഴ്ച 5-2ന്​ മറികടന്നത്​.

റിയാദ്​ ​മെഹ്​റസും കെവിൻ ഡി ബ്രുയിനും ഇരട്ട ഗോളുമായി നിറഞ്ഞ മത്സരത്തിൽ 14ാമതുള്ള സതാംപ്​ടണ്​ കാര്യമായ വെല്ലുവിളി ഉയർത്താനായില്ല. ഞായറാഴ്ച മാഞ്ചസ്റ്റർ നാട്ടങ്കത്തിൽ യുനൈറ്റഡിനു മുന്നിൽ വീണതിന്‍റെ ക്ഷീണം തീർത്ത പ്രകടനമായിരുന്നു ബുധനാഴ്​ച സ്വന്തം കളിമുറ്റത്ത്​ സിറ്റി പുറത്തെടുത്തത്​. 15ാം മിനിറ്റിൽ ഡിബ്രുയിൻ തുടങ്ങിയ ഗോൾവേട്ട അതിവേഗം മെഹ്​റസും ഗുണ്ടൊഗനും ഏറ്റെടുത്തതോടെ ആദ്യ പകുതിയിൽ തന്നെ ലീഡ്​ കുത്തനെ ഉയർന്നു. ഇരു പകുതികളിലായി വാർഡ്​ പ്രോവ്​സും ആദംസുമാണ്​ സതാംപ്​ടണിന്​ ആശ്വാസ ഗോൾ സമ്മാനിച്ചത്​.

ഇനി ആറു കളികൾ കൂടി ​അതിവേഗം ജയിച്ച്​ കിരീടമുറപ്പിക്കുകയാണ്​ ഗാർഡിയോളക്കു മുമ്പിലെ ലക്ഷ്യം. ഇത്തവണയും ചാമ്പ്യന്മാരാകുന്നതോടെ നാലു സീസണിനിടെ സിറ്റി പൂർത്തിയാക്കുന്ന മൂന്നാം പ്രിമിയർ ലീഗ്​ കിരീടമാകും ഇത്​.

സിറ്റിക്ക്​ ഫുൾഹാമുമായാണ്​ അടുത്ത മത്സരം. സതാംപ്​ടണിന്​ ബ്രൈറ്റണും എതിരാളിയാകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Manchester cityPremier League14 points clear at the top of table
News Summary - Manchester City returned to winning ways in style with a thumping win over Southampton that moves them 14 points clear at the top of the Premier League table
Next Story