Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹാലൻഡിന്റെ ഹാട്രിക്കിൽ സിറ്റി; ലെ‍‍യ്സെസ്റ്ററിനെ വീഴ്ത്തി ചെൽസി

text_fields
bookmark_border
Manchester City
cancel

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ രണ്ട് ഗോളിന് പിന്നിൽനിന്ന മാഞ്ചസ്റ്റർ സിറ്റി നാലെണ്ണം തിരിച്ചടിച്ച് ക്രിസ്റ്റൽ പാലസിനെ തോൽപിച്ചു. ചെൽസി 2-1ന് ലെ‍‍യ്സെസ്റ്റർ സിറ്റിയെയും വീഴ്ത്തി.

എർലിങ് ഹാലൻഡിന്റെ ഹാട്രിക്കാണ് സിറ്റി-പാലസ് മത്സരത്തിലെ ഹൈലൈറ്റ്. സിറ്റി ഡിഫൻഡർ ജോൺ സ്റ്റോൺസിന്റെ സെൽഫ് ഗോളിലൂടെ നാലാം മിനിറ്റിൽത്തന്നെ ക്രിസ്റ്റൽ പാലസ് ലീഡ് പിടിച്ചിരുന്നു. 21ാം മിനിറ്റിൽ ജോചിം ആൻഡേഴ്സൻ മുൻതൂക്കം രണ്ടാക്കി. ഇതേ സ്കോറിൽ ആദ്യ പകുതി പിരിഞ്ഞെങ്കിലും അവസാന 40 മിനിറ്റിൽ സിറ്റി സ്വരൂപം പുറത്തെടുത്തു. 53ാം മിനിറ്റിൽ ബെർണാഡോ സിൽവയാണ് തുടങ്ങിയത്. പിന്നെ ഹാലൻഡ് ഏറ്റെടുത്തു. 62, 70, 81 മിനിറ്റുകളിൽ ഹാലൻഡിൽ നിന്ന് ഗോൾ പിറന്നതോടെ പാലസുകാർ തോൽവി സമ്മതിച്ചു.

ലെയ്സെസ്റ്ററുമായി നടന്ന മത്സരത്തിൽ ചെൽസിക്ക് വേണ്ടി റഹീം സ്റ്റെർലിങ് (47, 63) ഇരട്ട ഗോൾ നേടിയപ്പോൾ 67ാം മിനിറ്റിൽ ഹാർവി ബാർനസ് തിരിച്ചടിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Manchester City defeated Crystal Palace
Next Story