ഒരു പോസ്റ്റിന് 28 കോടി; ഇൻസ്റ്റഗ്രാമിൽ പണംവാരി ക്രിസ്റ്റ്യാനോ റൊണാൾഡോ
text_fieldsസമൂഹമാധ്യമമായ ഇന്‍സ്റ്റഗ്രാമിൽനിന്ന് പണംവാരി മാഞ്ചസ്റ്റർ യുനൈറ്റഡിന്റെ പോർച്ചുഗീസ് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ഇൻസ്റ്റഗ്രാമിലെ ഒരു പോസ്റ്റിന് താരത്തിന് ലഭിക്കുന്നത് ഏകദേശം 28 കോടി രൂപയാണ്. ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ ഏറ്റവും കൂടുതല്‍ പ്രതിഫലം നേടുന്ന താരങ്ങളുടെ പട്ടികയില്‍ ഒന്നാമതാണ്.
480 മില്യൺ ഫോളോവേഴ്സാണ് 37കാരനെ ഇൻസ്റ്റഗ്രാമിൽ പിന്തുടരുന്നത്. ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള ഫുട്ബാൾ താരങ്ങളിൽ ഇപ്പോഴും ക്രിസ്റ്റ്യാനോ തന്നെയാണ് മുന്നിൽ. പട്ടികയിൽ രണ്ടാമതുള്ള അർജന്റൈൻ സൂപ്പർ താരം ലയണൽ മെസ്സി, ക്രിസ്റ്റ്യാനോയേക്കാൾ ഏറെ പിന്നിലാണ്. 360 മില്യൺ ആളുകൾ പിന്തുടരുന്ന മെസ്സിക്ക്, ഇൻസ്റ്റഗ്രാമിലെ ഒരു പോസ്റ്റിൽനിന്ന് ലഭിക്കുന്നത് 20 കോടി രൂപയാണ്.
മൂന്നാമതുള്ള ബ്രസീലിയൻ സൂപ്പർ താരത്തിന് 9.5 കോടി രൂപയാണ് ഒരു പോസ്റ്റിന് ലഭിക്കുന്നത്.178 മില്യൺ ആളുകളാണ് താരത്തെ പിന്തുടരുന്നത്. ഫ്രഞ്ച് താരം കിലിയൻ എംബാപ്പെയാണ് നാലാമത്. ഒമ്പതു കോടി. 73.5 ആളുകളാണ് ഇൻസ്റ്റഗ്രാമിൽ താരത്തെ ഫോളോ ചെയ്യുന്നത്. ബ്രസീൽ താരം വിനീഷ്യസ് ജൂനിയർ, ഫ്രഞ്ച് താരം കരീം ബെൻസേമ, അർജന്റീനൻ താരം പോലോ ഡിബാല എന്നിവരാണ് തൊട്ടുപിന്നിലുള്ളത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

