
'ക്രിസ്റ്റ്യാനോ നോട്ട് ഫോർ സെയിൽ'
text_fieldsമാഞ്ചസ്റ്റർ: പോർചുഗീസ് സൂപ്പർ സ്ട്രൈക്കർ ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുനൈറ്റഡ് വിടുമെന്ന അഭ്യൂഹങ്ങൾക്കിടെ നിഷേധവുമായി ക്ലബ് വൃത്തങ്ങൾ. 2023ൽ കരാർ തീരുന്നതുവരെ ക്രിസ്റ്റ്യാനോ എവിടേക്കും പോകുന്നില്ലെന്നും വിൽപനക്ക് വെച്ചിട്ടില്ലെന്നും ഇവരെ ഉദ്ധരിച്ച് ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ക്ലബ് വിടാൻ താരം അനുമതി തേടിയതായി വാർത്തകളുണ്ടായിരുന്നു. യുനൈറ്റഡ് ചാമ്പ്യൻസ് ലീഗിൽ ആറാം സ്ഥാനത്തായതിനാൽ ഇത്തവണ ചാമ്പ്യൻസ് ലീഗ് യോഗ്യതയില്ല.
37കാരനായ ക്രിസ്റ്റ്യാനോ ചാമ്പ്യൻസ് ലീഗിൽ ഇനിയും കളിക്കാൻ ആഗ്രഹിക്കുന്നതിനാലാണ് ക്ലബ് വിടുന്നതെന്നായിരുന്നു റിപ്പോർട്ട്. തുടർച്ചയായ അഞ്ചാം സീസണിലും കിരീടമില്ലാതെയാണ് യുനൈറ്റഡിന്റെ നിൽപ്.
