Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ചാമ്പ്യൻസ്​ ലീഗിൽ നിന്ന്​ മാഞ്ചസ്​റ്റർ സിറ്റിയും പുറത്ത്​
cancel
Homechevron_rightSportschevron_rightFootballchevron_rightചാമ്പ്യൻസ്​ ലീഗിൽ...

ചാമ്പ്യൻസ്​ ലീഗിൽ നിന്ന്​ മാഞ്ചസ്​റ്റർ സിറ്റിയും പുറത്ത്​

text_fields
bookmark_border

ലിസ്​ബൺ: മാഞ്ചസ്​റ്റർ സിറ്റി-ബയേൺ മ്യൂണിക്​ സൂപ്പർ സെമിപോരാട്ടം സ്വപ്​നം കണ്ടവർക്ക്​ തീർത്തും തെറ്റി. പെപ്പ്​ ഗ്വാർഡിയോളയുടെ ഇംഗ്ലീഷ്​ തന്ത്രങ്ങളൊന്നും ചാമ്പ്യൻസ്​ ലീഗ്​ ക്വാർട്ടർ ഫൈനലിൽ ഫലം കണ്ടില്ല. നിർണായക മത്സരത്തിൽ കരുത്തരായ മാഞ്ചസ്​റ്റർ സിറ്റിയെ 3-1ന്​ തകർത്ത്​ ലിസ്​ബണിൽ ഫ്രഞ്ച്​ ക്ലബ്​ ഒളിമ്പിക്​ ലിയോണി​െൻറ ജൈത്രയാത്ര.


ആൻറണി ലോപസി​െൻറ ചോരാത്ത കൈകൾ ഇത്തവണയും തുണച്ചപ്പോൾ ലിയോൺ രചിച്ചത്​ പുതിയ ചരിത്രമാണ്​. വാശിയേറിയ പോരാട്ടത്തിൽ സിറ്റിയെ തീർത്തും നിഷ്​പ്രഭമാക്കിയായിരുന്നു ഫ്രഞ്ച്​ ടീമി​െൻറ കുതിപ്പ്​.

24ാം മിനിറ്റിൽ മാക്​സ്​വെൽ കോരൻറ്​, 79, 87 മിനിറ്റുകളിൽ പകരക്കാരനായി എത്തിയ മൂസാ ഡെംബലെ എന്നിവരാണ്​ സിറ്റിയുടെ യൂറോപ്പ്യൻ പ്രതീക്ഷ തല്ലിത്തകർത്തത്​.


സിറ്റിയുടെ ഏക ഗോൾ നേടിയ കെവിൻ ഡിബ്രൂയിനാണ്(69)​. ബാഴ്​സയെ 8-2ന്​ തോൽപിച്ച ബയേൺ മ്യൂണിക്കാണ്​ സെമിയിൽ ലിയോണി​െൻറ എതിരാളികൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballManchester city
Next Story