Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightമെസിക്ക്​...

മെസിക്ക്​ മുന്നിലുള്ളത്​ പി.എസ്​.ജിയും മാഞ്ചസ്റ്റർ സിറ്റിയും; കൂടുമാറ്റത്തിൽ പ്രവചനങ്ങളുമായി ഫുട്​ബാൾ ലോകം

text_fields
bookmark_border
മെസിക്ക്​ മുന്നിലുള്ളത്​ പി.എസ്​.ജിയും മാഞ്ചസ്റ്റർ സിറ്റിയും; കൂടുമാറ്റത്തിൽ പ്രവചനങ്ങളുമായി ഫുട്​ബാൾ ലോകം
cancel

ബാഴ്​സലോണ: സൂപ്പർ താരം ലയണൽ മെസി ഇനി ബാഴ്​സയിലുണ്ടാവില്ലെന്ന്​ എതാണ്ട്​ ഉറപ്പായിരിക്കുകയാണ്​. ഫ്രീ ട്രാൻസ്​ഫറിന്‍റെ ആനുകൂല്യമുള്ള മെസിക്ക്​ തന്‍റെ അടുത്ത ക്ലബ്​ തെരഞ്ഞെടുക്കാനുള്ള പൂർണ സ്വാതന്ത്ര്യമുണ്ട്​. അർജന്‍റീനയുടെ സൂപ്പർ സ്​ട്രൈക്കർ ഏത്​ ക്ലബിലേക്കാവും ചേക്കേറുകയെന്നാണ്​​ ഫുട്​ബാൾ ലോകം ഉറ്റുനോക്കുന്നത്​.

ഏത്​ ക്ലബിലേക്ക്​ പോകാനുള്ള സ്വാതന്ത്ര്യമുണ്ടെങ്കിലും മെസിക്ക്​ മുന്നിൽ ഓപ്​ഷനുകൾ കുറവാണ്​. മെസിയുടെ ശമ്പളം ഉൾപ്പടെയുള്ള ഡിമാൻഡുകൾ​ അംഗീകരിക്കാൻ എല്ലാ ക്ലബുകൾക്കും സാധിച്ചെന്ന്​ വരില്ല. ഇൗയൊരു സാഹചര്യത്തിൽ മെസിയുടെ മുന്നിലുള്ളത്​ പ്രധാനമായും രണ്ട്​ സാധ്യതകളാണ്​​. മാഞ്ചസ്റ്റർ സിറ്റിയും പി.എസ്​.ജിയുമാണ്​ അവ.

പി.എസ്​.ജിയിലേക്ക്​ കൂടുമാറുമോ മെസി

പി.എസ്​.ജിയാണ്​ മെസിക്ക്​ താൽപര്യമുള്ള പ്രധാന ക്ലബെന്ന സൂചനകൾ നേരത്തെ പുറത്ത്​ വന്നിരുന്നു​. മുമ്പ്​ ബാഴ്​സയുമായി അഭിപ്രായ ഭിന്നതകൾ ഉണ്ടായപ്പോൾ പി.എസ്​.ജിയുമായി മെസി അടുത്തിരുന്നുവെന്ന്​ റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ, നിലവിൽ ഫ്രഞ്ച്​ താരം എംബാപ്പയുടെ കരാർ പുതുക്കാനുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ട്​ പോവുകയാണ്​ പി.എസ്​.ജി. ഈയൊരു സാഹചര്യത്തിൽ മറ്റൊരു സൂപ്പർ താരത്തെ അവർ പാളയത്തിലെത്തിക്കുമോയെന്നത്​ കണ്ടറിയേണ്ട കാര്യമാണ്​.

നിലവിൽ ക്ലബിന്​​ 200 മില്യൺ യുറോയുടെ ധനകമ്മിയുണ്ട്​. കഴിഞ്ഞ സീസണിൽ മാത്രം ക്ലബിന്‍റെ ബജറ്റിൽ 120 മില്യൺ യുറോയുടെ കുറവാണ്​ ഉണ്ടായത്​. മെസിയെ ടീമിലെത്തിക്കണമെങ്കിൽ സാമ്പത്തികമായി വലിയ അച്ചടക്കം ക്ലബിന്​ പാലിക്കേണ്ടി വരും. പല താരങ്ങളേയും വിൽക്കേണ്ട സാഹചര്യവും ഉണ്ടാവും. ഇതിന്​ പുറമേ ഫ്രാൻസിലെ ഉയർന്ന നികുതിയും മെസിയെ ടീമിലെത്തിക്കുന്നതിന്​ തടസമാണ്​.

സാധ്യതകൾ വിരൽ ചൂണ്ടുന്നത്​ സിറ്റിയിലേക്കോ ​?

മെസി ബാഴ്​സ വിടുമെന്ന്​ ഉറപ്പായതോടെ ഇതുവരെയുള്ള പദ്ധതികളിൽ മാഞ്ചസ്റ്റർ സിറ്റി മാറ്റത്തിനൊരുങ്ങുന്നുവെന്ന റിപ്പോർട്ടുകളാണ്​ പുറത്ത്​ വരുന്നത്​. മുന്നേറ്റനിര ശക്​തിപ്പെടുത്താനുളള നീക്കങ്ങൾക്ക്​ സിറ്റി തുടക്കമിട്ടിരുന്നു. ഇതിനായി ഇംഗ്ലീഷ്​ സ്​ട്രൈക്കർ ജാക്ക്​ ഗ്രില്ലിഷിനെ ടീമിലെത്തിക്കുകയും ചെയ്​തു. ഇംഗ്ലീഷ്​ ക്യാപ്​റ്റനും യുറോ കപ്പിൽ മിന്നും പ്രകടനം നടത്തുകയും ചെയ്​ത താരമായ ഹാരി കെയ്​നിനെ ടീമിലെത്തിക്കാനും സിറ്റിക്ക്​ പദ്ധതിയുണ്ടായിരുന്നു.

എന്നാൽ, മെസി ബാഴ്​സ വിടുമെന്ന്​ ഉറപ്പായതോടെ ഹാരി കെയ്​നിന്​ പകരം അർജന്‍റീനയുടെ സൂപ്പർ താരത്തെ ടീമിലെത്തിക്കാനാണ്​ സിറ്റിയുടെ ശ്രമം. പെപ്​ ​ഗ്വാർഡിയോളയുടെ കീഴിൽ ഒരിക്കൽ കൂടി മെസി കളിക്കാനെത്താനുള്ള സാധ്യതകളാണ്​ ഫുട്​ബാൾ വിദഗ്​ധർ ഇപ്പോൾ പ്രവചിക്കുന്നത്​. മൂന്ന്​ വർഷത്തേക്ക്​ മെസി യുറോപ്പിൽ തന്നെ തുടരുമെന്നും വിദഗ്​ധർ പ്രവചിച്ച്​ കഴിഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PSGLionel MessiMan United
News Summary - Man City are first choice for Messi, with a move to PSG looking impossible
Next Story