ഇന്ത്യൻ ഫുട്ബാളിൽ വീണ്ടും മലപ്പുറത്തിെൻറ 'മഷ്ഹൂർ'
text_fieldsമഷ്ഹൂർ ശരീഫ്
മലപ്പുറം: ജില്ലക്ക് അഭിമാനമായി ഒരു താരംകൂടി രാജ്യത്തിെൻറ ഫുട്ബാൾ േജഴ്സിയണിയാൻ വഴി തെളിയുന്നു.
മാർച്ച് അവസാനം ഒമാനും യു.എ.ഇക്കുമെതിരെ നടക്കുന്ന അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീമിനെ തിരഞ്ഞെടുക്കാൻ 35 അംഗ സാധ്യത സംഘത്തെ പ്രഖ്യാപിച്ചപ്പോൾ മലപ്പുറത്തുകാരനായ ഡിഫൻഡർ മഷ്ഹൂർ ശരീഫും ഇടംപിടിച്ചു. മിഡ്ഫീൽഡർ ആഷിഖ് കുരുണിയനെ നിലനിർത്തിയിട്ടുണ്ട്.
നോർത്ത് ഈസ്റ്റ് യുനൈറ്റഡിന് വേണ്ടി ഐ.എസ്.എൽ കളിച്ചുകൊണ്ടിരിക്കുകയാണ് മഷ്ഹൂറിപ്പോൾ.
കൊൽക്കത്ത പ്രയാഗ് യുനൈറ്റഡ്, മുംബൈ എയർ ഇന്ത്യ, ഗോകുലം എഫ്.സി കേരള, ചെന്നൈ ആരോസ്, ചെന്നൈ സിറ്റി എഫ്.സി, ചെന്നൈ ഹിന്ദുസ്ഥാൻ ഈഗിൾസ് തുടങ്ങിയ ടീമുകളുടെയും േജഴ്സിയണിഞ്ഞിട്ടുണ്ട്.
മലപ്പുറം നഗരസഭയിലെ കാവുങ്ങൽ തങ്ങളകത്ത് ശരീഫിെൻറയും ജാസ്മിെൻറയും മകനാണ് മഷ്ഹൂർ. ഭാര്യ: ഷിഹാന, മകൾ: എലീസ.

