Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightമൊഞ്ചായി മലപ്പുറവും;...

മൊഞ്ചായി മലപ്പുറവും; നെയ്മറിന്റെ കൂറ്റൻ കട്ടൗട്ടുമായി ആരാധകർ

text_fields
bookmark_border
Malappuram in the spirit of the World Cup
cancel
camera_alt

തി​രൂ​ര​ങ്ങാ​ടി ചെ​റു​മു​ക്കി​ൽ ബ്ര​സീ​ൽ ആരാധകർ ‌ഒ​രു​ക്കി​യ നെ​യ്മ​റി​ന്റെ ക​ട്ടൗ​ട്ട്

മ​ല​പ്പു​റം: ലോ​ക​ക​പ്പ് ഫു​ട്‌​ബാ​ൾ മ​ത്സ​ര​ത്തെ വ​ര​വേ​റ്റ് തി​രൂ​ര​ങ്ങാ​ടി ചെ​റു​മു​ക്ക് ബ്ര​സീ​ൽ ഫാ​ൻ​സ്‌ ആ​രാ​ധ​ക​ർ. 24 അ​ടി ഉ​യ​ര​മുള്ള നെ​യ്മ​റി​ന്റെ കൂ​റ്റ​ൻ ക​ട്ടൗ​ട്ടാ​ണ് ചെ​റു​മു​ക്ക് പ​ള്ളി​ക്ക​ത്താ​യം ആ​മ്പ​ൽ പാ​ട​ത്ത് ഉ​യ​ർ​ത്തി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം കോ​ഴി​ക്കോ​ട് ജി​ല്ല​യി​ൽ ഉ​യ​ർ​ത്തി​യ​പോ​ലെ മ​ല​പ്പു​റ​ത്തു​കാ​ർ ഒ​ട്ടും പി​റ​കി​ല​ല്ല എ​ന്നു​കാ​ണി​ക്കു​ന്ന ത​ര​ത്തി​ലാ​ണ് ക​ട്ടൗ​ട്ട്.

ചെ​റു​മു​ക്ക് വ​യ​ലി​ൽ ചു​വ​പ്പ് ആ​മ്പ​ൽ വി​രി​ഞ്ഞു നി​ൽ​ക്കു​ന്ന പാ​ട​ത്താ​ണ് ക​ട്ടൗ​ട്ട് വെ​ച്ചി​രി​ക്കു​ന്ന​ത്. 2002ൽ ​ദ​ക്ഷി​ണ കൊ​റി​യ​യി​ലും ജ​പ്പാ​നി​ലും ന​ട​ന്ന ടൂ​ർ​ണ​മെ​ന്റി​നു​ശേ​ഷം ഏ​ഷ്യ​യി​ൽ ന​ട​ക്കു​ന്ന ര​ണ്ടാ​മ​ത്തെ ലോ​ക​ക​പ്പ് എ​ന്ന​തു​കൊ​ണ്ടു​ത​ന്നെ ആ​രാ​ധ​ക​ർ​ക്ക് ആ​വേ​ശം ഇ​ര​ട്ടി​യാ​ണ്. ബ്ര​സീ​ൽ ആ​രാ​ധ​ക​രാ​യ പി.​പി. മു​ഹ​മ്മ​ദാ​ലി, മു​സ്ത​ഫ ചെ​റു​മു​ക്ക്, സ​ഫീ​ർ, കെ.​ടി. സു​ലൈ​മാ​ൻ, വി.​പി. സ​ലീം, കെ. ​മ​ജീ​ദ് എ​ന്നി​വ​രും ബ്ര​സീ​ൽ ഫാ​ൻ​സ് പ്ര​വാ​സി കൂ​ട്ടാ​യ്മ​യും ചേ​ർ​ന്നാ​ണ് ക​ട്ടൗ​ട്ട് സ്ഥാ​പി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Qutar world cupMalappuram News
News Summary - Malappuram in the spirit of the World Cup
Next Story