Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_right'യ​ക്കൂ​ദു മ​ഹ്ദ​ൻ...

'യ​ക്കൂ​ദു മ​ഹ്ദ​ൻ ഫ​രീ​ദ്, അ​സ്​​ലു​ൽ ഫ​ന്നി മെ​സ്സി'... ഹു​ദാ ആ​ഷി​ഫ​യു​ടെ വൈറലായ അറബിക്​ കമന്‍ററി കാണാം VIDEO

text_fields
bookmark_border
യ​ക്കൂ​ദു മ​ഹ്ദ​ൻ ഫ​രീ​ദ്, അ​സ്​​ലു​ൽ ഫ​ന്നി മെ​സ്സി... ഹു​ദാ ആ​ഷി​ഫ​യു​ടെ വൈറലായ അറബിക്​ കമന്‍ററി കാണാം VIDEO
cancel

കൊ​ണ്ടോ​ട്ടി: 'ഹു​വ ദ​ർ​ബു​ന്ന​ദ....​ഹു​വ സി​ഹാ​മു​ൽ ഹ​ദാ, ജൗ​ഹ​റ​ത്ത യാ ​നാ​സ്.... യ​ക്കൂ​ദു മ​ഹ്ദ​ൻ ഫ​രീ​ദ്, അ​സ്​​ലു​ൽ ഫ​ന്നി മെ​സ്സി...' (ഏ ​മാ​ലോ​ക​രേ, അ​വ​ൻ ഒ​റ്റ​ക്ക് പ​ട ന​യി​ക്കു​ന്ന ലോ​ഹ​ക്ക​ട്ട​യാ​ണ്, യ​ഥാ​ർ​ഥ കാ​ൽ​പ​ന്തു​ക​ല എ​ന്ന​ത് മെ​സ്സി​ത​ന്നെ​യാ​ണ്). കൊ​ട്ടു​ക്ക​ര പി.​പി.​എം.​എ​ച്ച്.​എ​സ്.​എ​സ് പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി ഹു​ദാ ആ​ഷി​ഫ​യു​ടെ വൈ​റ​ലാ​യ ഫു​ട്ബാ​ൾ ക​മ​ൻ​റ​റി​യാ​ണി​ത്.

അ​ർ​ജ​ൻ​റീ​ന​യു​ടെ പ​ട​ക്കു​തി​ര ഗോ​ള​ടി​ക്കു​മ്പോ​ൾ ഹു​ദ​യു​ടെ ക​മ​ൻ​റ​റി​യും ക​ത്തി​ക്ക​യ​റി. യൂ​റോ ക​പ്പും കോ​പ അ​മേ​രി​ക്ക​യും ക​ളി​യാ​ര​വം തീ​ർ​ക്കു​മ്പോ​ൾ കൊ​ട്ടു​ക്ക​ര പി.​പി.​എം.​എ​ച്ച്.​എ​സ്.​എ​സ് സ്കൂ​ൾ ഓ​ഫ് സ്പോ​ർ​ട്സ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച ഫു​ട്ബാ​ൾ ക​മ​ൻ​റ​റി ച​ല​ഞ്ചി​ലേ​ക്കാ​യി ത​യാ​റാ​ക്കി​യ ഹു​ദ​യു​ടെ അ​റ​ബി​ക് ക​മ​ൻ​റ​റി​യാ​ണ് സ​മൂ​ഹ മാ​ധ്യ​മ​ത്തി​ൽ ത​രം​ഗ​മാ​യ​ത്.


ഇ​ഷ്​​ട​മു​ള്ള ക​ളി​യു​ടെ 30 സെ​ക്ക​ൻ​ഡ്​ ക​മ​ൻ​റ​റി​യു​ടെ വി​ഡി​യോ ത​യാ​റാ​ക്കി ന​ൽ​കാ​നാ​യി​രു​ന്നു അ​ധ്യാ​പ​ക​ർ നി​ർ​ദേ​ശി​ച്ച​ത്. ഇ​ത​നു​സ​രി​ച്ച് ത​യാ​റാ​ക്കി​യ ക​മ​ൻ​റ​റി​യാ​ണ് അ​വ​ത​ര​ണം കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യ​ത്. സം​സ്ഥാ​ന ക​ലോ​ത്സ​വ​ത്തി​ല​ട​ക്കം പ​ങ്കെ​ടു​ത്തി​ട്ടു​ള്ള ഹു​ദാ ആ​ഷി​ഫ തോ​ട്ട​ശ്ശേ​രി​യ​റ സ്വ​ദേ​ശി കെ.​സി യാ​സീ​ൻ അ​ഷ്റ​ഫിന്‍റെ മ​ക​ളാ​ണ്.

അ​റ​ബി​ക്, ഇം​ഗ്ലീ​ഷ്, മ​ല​യാ​ളം, സ്പാ​നി​ഷ് എ​ന്നീ ഭാ​ഷ​ക​ളി​ലാ​യാ​ണ് സ്​​കൂ​ൾ ക​മ​ൻ​റ​റി ച​ല​ഞ്ച് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malappuram girlEuro Copa
News Summary - malappuram girl viral commentary
Next Story