Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഖത്തർ ലോകകപ്പ്​ ഫൈനൽ...

ഖത്തർ ലോകകപ്പ്​ ഫൈനൽ വേദിയിൽ കളിമുറ്റമൊരുങ്ങി; ടർഫ്​ വിരിച്ച്​ ലുസൈൽ കാത്തിരിക്കുന്നു

text_fields
bookmark_border
ഖത്തർ ലോകകപ്പ്​ ഫൈനൽ വേദിയിൽ കളിമുറ്റമൊരുങ്ങി; ടർഫ്​ വിരിച്ച്​ ലുസൈൽ കാത്തിരിക്കുന്നു
cancel

ദോഹ: സ്വർണക്കൂടുപോലെ ആരെയും കൊതിപ്പിക്കുന്ന ലുസൈൽ സ്​റ്റേഡിയം പച്ചപ്പണിഞ്ഞ്​ കാത്തിരിക്കുന്നു. ഈ പുല്ലിലാണ്​ 2022 ഡിസംബർ 18ന്​ പുതിയ വിശ്വചാമ്പ്യന്മാർ പിറക്കുന്നത്​. ഇവിടെ ജയിക്കുന്നവരെ തോളിലേറ്റാനാണ്​ ലോകം കാത്തിരിക്കുന്നത്​. അവരെ വരവേൽക്കാനായി ലുസൈലിലെ കളിമുറ്റം പച്ചപ്പണിഞ്ഞു കഴിഞ്ഞു. സ്​റ്റേഡിയം നിർമാണത്തിലെ അതിപ്രധാനമായ ടർഫ്​ വിരിക്കൽ പൂർത്തിയായതായി ലോകകപ്പി​െൻറ സംഘാടകരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ്​ ലെഗസി അറിയിച്ചു.

ലോകകപ്പ്​ ചരിത്രത്തിലെ തന്നെ അത്​ഭുത നിർമാണമായി വിശേഷിപ്പിക്കുന്ന സ്​റ്റേഡിയത്തി​‍െൻറ ജോലിയെല്ലാം ഏതാണ്ട്​ പൂർത്തിയായി കഴിഞ്ഞു. ​ഏതാനും മിനുക്കുപണികൾ കൂടി കഴിയുന്നതോടെ ഫിഫ ലോകകപ്പി​െൻറ കലാശപ്പോരാട്ട വേദി മത്സര സജ്ജമാവും.

അതോടെ, ലോകകപ്പി​െൻറ എട്ടു വേദികളും തയാറായി കഴിയും. നിലവിൽ അഞ്ച്​ സ്​റ്റേഡിയങ്ങളാണ്​ ജോലികളെല്ലാം പൂർത്തിയായി കിക്കോഫ്​ വിസിലിനായി കാത്തിരിക്കുന്നത്​.

ഖലീഫ ഇൻറർനാഷനൽ സ്​റ്റേഡിയം, അൽ ജനൂബ്​, എജുക്കേഷൻ സിറ്റി, അഹമ്മദ്​ ബിൻ അലി, അൽ ബെയ്​ത്​ എന്നിവ ​നിർമാണം കഴിഞ്ഞ്​ കാത്തിരിപ്പിലാണ്​. ആറാമത്തെ വേദിയായ അൽ തുമാമ സ്​റ്റേഡിയം ഒട്ടുമിക്ക ജോലികളും കഴിഞ്ഞ്​ ഒക്​ടോബർ 22ന്​ അമീർ കപ്പ്​ ഫൈനലോടെ ഉദ്​ഘാടനം ചെയ്യപ്പെടും.

ഏഴാമത്തെ വേദിയായ റാസ്​ അബൂഅബൂദിൽ​ അറബ്​ കപ്പിലൂടെയും പന്തുരുണ്ട്​ തുടങ്ങും.16 ടീമുകൾ മത്സരിക്കുന്ന അറബ്​ കപ്പിന്​ നവംബർ 30നാണ്​ കിക്കോഫ്​. ഫൈനൽ ഡിസംബർ 18നും.80,000 പേർക്ക്​ ഇരിപ്പിട സൗകര്യവുമായി ഒരുങ്ങുന്ന ലുസൈലിൽ 2022ലാവും ആദ്യ മത്സരം നടക്കുന്നത്​. ലോകകപ്പിൽ ഡിസംബർ 18ന്​ നടക്കുന്ന ഫൈനൽ ഉൾപ്പെടെ 10 മത്സരങ്ങൾക്ക്​ ഇവിടം വേദിയാവും. ബ്രിട്ടീഷ്​ കമ്പനിയായ ഫോസ്​റ്റർ പാർട്​ണേഴ്​സാണ്​ സ്​റ്റേഡിയം രൂപകൽപന ചെയ്​തത്​.

അറബ്​ പാരമ്പര്യമായ റാന്തൽ വിളക്കി​െൻറ വെളിച്ചവും നിഴലും സ്​റ്റേഡിയം രൂപകൽപനയി​ൽ മാതൃകയായി. ചിരപുരാതനമായ അറബ്​ കലാരൂപങ്ങളും പാത്രങ്ങളും യാനങ്ങളുമെല്ലാം ലുസൈലി​െൻറ നിർമാണ ഭംഗിയിലേക്ക്​ പകർത്തിയാണ്​ വാസ്​തുശിൽപകർ അസാമാന്യമായ സൃഷ്​ടിയൊരുക്കിയത്​. ഖത്തർ ലോകകപ്പിലെ ഏറ്റവും വലിയ സ്​റ്റേഡിയം കൂടിയാണിത്​. ചൈനീസ്​ റെയിൽവേ കൺസ്​ട്രക്​ക്ഷൻ കോർപറേഷനാണ്​ നിർമാണ ചുമതല. 2017ലായിരുന്നു സ്​റ്റേഡിയം നിർമാണത്തിന്​ തുടക്കം കുറിച്ചത്​.

ലോകകപ്പിനുശേഷം, സ്​റ്റേഡിയത്തി​െൻറ ഇരിപ്പിടശേഷി 20,000ത്തിലേക്ക്​ ചുരുക്കുമെന്ന്​ സംഘാടകർ നേരത്തേ പ്രഖ്യാപിച്ചിരുന്നു. ഇവിടെനിന്നും പറി​ച്ചെടുക്കുന്ന 60,000ത്തോളം സീറ്റുകളും മറ്റും ലോകത്തി​െൻറ വിവിധ ഭാഗങ്ങളിൽ കളിയിടങ്ങൾ മുതൽ ആരോഗ്യ കേന്ദ്രങ്ങൾ, സ്​കൂളുകൾ എന്നിവിടങ്ങളിലെ അടിസ്​ഥാന സൗകര്യങ്ങളായി മാറും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar world cupLusail Stadium
News Summary - Lusail Stadium, Qatar 2022 final venue, nears completion
Next Story