Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ആരാധകരേറെ ലൂനക്കും സഹലിനും; ഇനി വരും ഇവാന്റെ കുപ്പായവും...
text_fieldsbookmark_border
കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിൽ ആരാധകരേറെയുള്ളത് അഡ്രിയാൻ ലൂനക്കും സഹൽ അബ്ദുൽ സമദിനും. ജഴ്സി വിൽപന ആധാരമാക്കിയാൽ ഇവർ ഇരുവരുമാണ് ആരാധകരുടെ ഹോട്ട് ഫേവറിറ്റുകൾ. കൊച്ചിയിൽ ചൂടപ്പം പോലെ വിറ്റുപോകുന്ന ജഴ്സികൾ ലൂനയുടെയും സഹലിന്റേതുമാണ്.
ലൂനയുടെ 20ാം നമ്പർ ജഴ്സിയും സഹലിന്റെ 18ാം നമ്പർ ജഴ്സിയുമാണ് ഗാലറിയിലേറെയും. ടീമിന്റെ പുത്തൻ താരോദയം ഇവാൻ കലിയൂഷ്നിയുടെ 77ാം നമ്പർ ജഴ്സി എവിടെയും കാണാനില്ല. താരം ആദ്യമത്സരത്തോടെ തന്നെ താരപരിവേഷം ആർജിക്കുമെന്ന് ജഴ്സി നിർമാതാക്കൾക്ക് 'സൂചന'യൊന്നും കിട്ടാതിരുന്നതുതന്നെ കാരണം. ഇവാന്റെ ജഴ്സികൾ തയാറാക്കുന്നുണ്ടെന്നും അടുത്ത മത്സരത്തോടെ വിൽപനക്കായി എത്തിക്കുമെന്നും ജഴ്സി വിൽപനക്കാരിലൊരാൾ പറഞ്ഞു.
Next Story

