യുറുഗ്വായ്ക്ക് തിരിച്ചടി; ബ്രസീലുമായി ഏറ്റുമുട്ടാനിരിക്കവേ ലൂയി സുവാരസിന് കോവിഡ്
text_fieldsയുറുഗ്വായുടെയും അത്ലറ്റികോ മഡ്രിഡിൻെറയും സൂപ്പർ സ്ട്രൈക്കർ ലൂയി സുവാരസിന് കോവിഡ്. ലോകകപ്പ് യോഗ്യത മത്സരത്തിൽ കരുത്തരായ ബ്രസീലുമായി ബുധനാഴ്ച പുലർച്ചെ ഏറ്റുമുട്ടാനിരിക്കവേ സൂപ്പർ താരത്തിന് കോവിഡ് സ്ഥിരീകരിച്ചത് യുറുഗ്വായ്ക്ക് തിരിച്ചടിയായി.
ഇതോടെ സ്പാനിഷ് ലാലിഗയിൽ തൻെറ മുൻ ടീമായ ബാഴ്സലോണക്കെതിരെ നവംബർ 22ന് നടക്കുന്ന ഗ്ലാമർ പോരാട്ടവും സുവാരസിന് നഷ്ടമാകും. സുവാരസിന് കോവിഡ് സ്ഥിരീകരിച്ച വിവരം യുറുഗ്വായ് ഫുട്ബാൾ ഫെഡറേഷനാണ് പുറത്തുവിട്ടത്. സഹതാരം റോഡ്രിഗോ മുനോസിനും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
ലാറ്റിന അമേരിക്കയിൽ ലോകകപ്പ് യോഗ്യത മത്സരങ്ങൾ പുരോഗമിക്കുേമ്പാൾ മൂന്ന് മത്സരങ്ങളിൽ നിന്നും ഒൻപത് പോയൻറുമായി ബ്രസീലാണ് മുമ്പിൽ. മൂന്ന് മത്സരങ്ങളിൽ ഏഴ്് പോയൻറുമായി അർജൻറീന രണ്ടാമതുണ്ട്. ആറുപോയൻറ് വീതം നേടി ഇക്വഡോർ മൂന്നാമതും യുറുഗ്വായ് നാലാമതുമാണ്.

