സുവാരസ് ഇനി പന്തുതട്ടുക റൊണാൾഡോക്കൊപ്പം
text_fieldsമെസിയുടെ ബാര്‍സയിലെ സഹതാരവും ആത്മമിത്രവുമായ ഉറുഗ്വെൻ സ്ട്രൈകർ ലൂയി സുവാരസ് ഇനി ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്കൊപ്പം പന്തുതട്ടിയേക്കും. ഇറ്റാലിയൻ ക്ലബ്ബായ യുവൻറസുമായുള്ള കരാര്‍ സുവാരസ് അംഗീകരിച്ചതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ആഴ്ച്ച യുവൻറസ് മാനേജ്മെൻറ് സുവാരസുമായി ചര്‍ച്ച നടത്തിയെന്ന വാര്‍ത്ത പുറത്ത് വന്നിരുന്നു. ബാഴ്സയിൽ തുടരുമെന്ന് ഇന്ന് സ്ഥിരീകരണം വന്നതോടെ ഉറ്റ സുഹൃത്തില്ലാതെയാകും മെസ്സി ഇനി കറ്റാലൻ ക്ലബ്ബിന്റെ മുൻനിരയിൽ കളിക്കുക.
ബാഴ്സയുമായുള്ള കരാർ അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങൾ പൂർത്തിയാക്കുന്നതോടെ താരം ഒൗദ്യോഗിക പ്രഖ്യാപനം നടത്തിയേക്കും. ബാഴ്സയുടെ പരിശീലകനായി റൊണാൾഡ് കൂമാൻ വന്നതോടെയാണ് സുവാരസ് പുതിയ തട്ടകത്തിനുള്ള ശ്രമങ്ങൾ ആരംഭിച്ചത്. തെൻറ ടീം പദ്ധതികളിൽ സുവാരസ് ഇല്ലെന്ന് താരത്തോട് തന്നെ കൂമാൻ അറിയിച്ചിരുന്നു. പിന്നാലെയാണ് യുവൻറസ് സുവാരസിനെ സമീപിച്ചത്.

