Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightവനിത ലീഗ്: ലോഡ്‌സ്...

വനിത ലീഗ്: ലോഡ്‌സ് എഫ്.എ ജേതാക്കള്‍

text_fields
bookmark_border
വനിത ലീഗ്: ലോഡ്‌സ് എഫ്.എ ജേതാക്കള്‍
cancel

കോ​ഴി​ക്കോ​ട്: രാം​കോ കേ​ര​ള വ​നി​ത ലീ​ഗ് ഫു​ട്‌​ബാ​ളി​ല്‍ ലോ​ഡ്‌​സ് എ​ഫ്.​എ കൊ​ച്ചി​ക്ക് കി​രീ​ടം. കോ​ർ​പ​റേ​ഷ​ന്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ ഇ​ന്ത്യ​ന്‍ വി​മ​ൻ​സ് ലീ​ഗി​ലെ നി​ല​വി​ലെ ജേ​താ​ക്ക​ളാ​യ ഗോ​കു​ലം കേ​ര​ള എ​ഫ്‌.​സി​യെ ര​ണ്ടി​നെ​തി​രെ അ​ഞ്ചു ഗോ​ളു​ക​ള്‍ക്ക് പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ലോ​ഡ്‌​സി​ന്‍റെ വി​ജ​യം.

ത​ക​ര്‍പ്പ​ന്‍ പാ​സി​ങ്ങി​ലൂ​ടെ​യും ഷോ​ട്ടു​ക​ളി​ലൂ​ടെ​യും ഗോ​കു​ല​ത്തെ വി​റ​പ്പി​ച്ച്​ മു​ന്നേ​റ്റം ന​ട​ത്തി​യ മ്യാ​ന്‍മ​ര്‍കാ​രി വി​ന്‍ തെ​ങ്കി ട​ണ്‍ ആ​ണ് ലോ​ഡ്‌​സി​ന്‍റെ വി​ജ​യ​ശി​ൽ​പി. ലോ​ഡ്‌​സ് നേ​ടി​യ അ​ഞ്ചു ഗോ​ളു​ക​ളി​ല്‍ നാ​ലും വി​ന്നി​ന്‍റേ​താ​ണ്. 27, 40, 53, 88 മി​നി​റ്റു​ക​ളി​ല്‍ വി​ന്‍ ഗോ​കു​ല​ത്തി​ന്റെ വ​ല​ച​ലി​പ്പി​ച്ചു. ഇ​ന്ദു​മ​തി ക​തി​രേ​ശ​നാ​ണ്​ ഒ​രു ഗോ​ള്‍ നേ​ടി​യ​ത്. 10 മ​ത്സ​ര​ങ്ങ​ളി​ലാ​യി 49 ഗോ​ളു​ക​ള്‍ നേ​ടി​യ വി​ൻ ആ​ണ്​ ടോ​പ്​ സ്കോ​റ​ർ. ലോ​ഡ്‌​സി​ന്‍റെ​ത​ന്നെ ഇ.​എം. വ​ര്‍ഷ​യാ​ണ് മി​ക​ച്ച ഗോ​ള്‍ കീ​പ്പ​ര്‍. മി​ക​ച്ച ഡി​ഫ​ൻ​ഡ​ര്‍ ഗോ​കു​ലം കേ​ര​ള എ​ഫ്‌.​സി​യു​ടെ ഫെ​മി​ന രാ​ജാ​ണ്.

ലോ​ഡ്‌​സ് ചാ​മ്പ്യ​ന്മാ​രാ​യ​തോ​ടെ ഇ​ക്കു​റി ദേ​ശീ​യ വ​നി​ത ലീ​ഗി​ല്‍ കേ​ര​ള​ത്തി​ല്‍നി​ന്ന് ര​ണ്ടു ടീ​മു​ക​ളു​ണ്ടാ​വും. നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ ഗോ​കു​ലം ദേ​ശീ​യ വ​നി​ത ലീ​ഗി​ലേ​ക്ക് ക്വാ​ളി​ഫൈ​ഡ് ആ​ണ്. കോ​ച്ച് അ​മൃ​ത അ​ര​വി​ന്ദി​ന്‍റെ ശി​ക്ഷ​ണ​ത്തി​ല്‍ ലോ​ഡ്‌​സ് എ​ഫ്.​എ, ഗോ​കു​ല​ത്തെ ശ​ക്ത​മാ​യ പ്ര​തി​രോ​ധ​നി​ര തീ​ര്‍ത്ത് ഗോ​കു​ല​ത്തെ ലോ​ഡ്‌​സ് വ​രു​തി​ക്ക് നി​ര്‍ത്ത​ുകയായിരുന്നു.

ട്രോ​ഫി​യും കാ​ഷ് പ്രൈ​സും തോ​ട്ട​ത്തി​ല്‍ ര​വീ​ന്ദ്ര​ന്‍ എം.​എ​ല്‍.​എ സ​മ്മാ​നി​ച്ചു. കെ.​എ​ഫ്.​എ പ്ര​സി​ഡ​ന്റ് ടോം ​ജോ​സ്, സെ​ക്ര​ട്ട​റി അ​നി​ല്‍കു​മാ​ര്‍, വൈ​സ് പ്ര​സി​ഡ​ന്‍റ്​ അ​ബ്ദു​ൽ ക​രീം, സു​കു​മാ​ര​ന്‍, കെ.​വി. മ​നോ​ജ് കു​മാ​ര്‍, വി​നോ​ദ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gokulam KeralaLords F A KochiWomens League Football
News Summary - Lords FA Kochi wins Kerala Women's League Football title
Next Story