Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ലിവർപൂൾ മുന്നോട്ട് തന്നെ; ചാമ്പ്യൻസ് ലീഗിൽ ലെവർകൂസനെ മലർത്തിയടിച്ചത് നാല് ഗോളിന്

text_fields
bookmark_border
ലിവർപൂൾ മുന്നോട്ട് തന്നെ; ചാമ്പ്യൻസ് ലീഗിൽ ലെവർകൂസനെ മലർത്തിയടിച്ചത് നാല് ഗോളിന്
cancel

യുവേഫ ചാമ്പ്യൻസ് ലീഗിൽ ലിവർപൂളിന് തുടർച്ചയായി നാലം ജയം. ഗ്രൂപ്പ് ഘട്ട മത്സരത്തിൽ ബുണ്ടസ് ലീഗ ക്ലബ്ബായ ബയർ ലെവർകൂസനെയാണ് എതിരില്ലാതെ നാല് ഗോളിന് ലിവർപൂൾ തകർത്തത്. ലിവർപൂളിന് വേണ്ടി കൊളംബിയൻ സ്‌ട്രൈക്കർ ലൂയിസ് ഡിയസ് ഹാട്രിക്ക് നേടി. ആദ്യ പകുതിയിൽ ഗോളൊന്നും പിറക്കാതിരുന്ന മത്സരത്തിൽ രണ്ടാം പകുതിയിലായിരുന്നു ലിവർപൂളിന്‍റെ അഴിഞ്ഞാട്ടം.

61ാം മിനിറ്റിൽ ഡയാസായിരുന്നു ഗോൾ വേട്ട ആരംഭിച്ചത്. കർട്ടിസ് ജോൺസ് നൽകിയ ത്രൂ പാസ് കൃത്യതയോടെ വലയിലെത്തിക്കാൻ ഡയാസിന് സാധിച്ചു. രണ്ട് മിനിറ്റിന് ശേഷം വലത് വിങ്ങിൽ നിന്നും മുഹമ്മദ് സലാഹ് നൽകിയ പാസ് കോടി ഗാക്പോ ഹെഡറിലൂടെ ഗോൾ വലയിലെത്തിച്ചു. ഇതോടെ ലിവർപൂളിന്‍റെ ലീഡ് ഇരട്ടിയായി. ശേഷം 83ം മിനിറ്റിലും 92ാം മിനിറ്റിലും ഗോൾ കണ്ടെത്തിക്കൊണ്ട് ഡയാസ് ഹാട്രിക്ക് പൂർത്തിയാക്കി. 27കാരന്‍റെ ലിവര്ഡപൂളിന് വേണ്ടിയുള്ള ആദ്യ ഹാട്രിക്കാണിത്.


ജയത്തോടെ ചാമ്പ്യൻസ് ലീഗിൽ നാല് മത്സരങ്ങളിൽ നാലും ജയിച്ച് ലിവർപൂൾ ഒന്നാം സ്ഥാനത്ത് നിൽക്കുകയാണ്. പത്ത് മത്സരങ്ങളിൽ നിന്ന് എട്ട് ജയവും ഓരോ വീതം തോൽവിയും സമനിലയുമായി 23 പോയിന്റുമായി ലിവർപൂൾ തന്നെയാണ് ഇംഗ്ലീഷ് പ്രീമിയർ ലീഗിലും ഒന്നാമത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - liverpool win 4 goal against bayern leverkusan
Next Story