Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചാമ്പ്യൻസ് ലീഗ്: അവസാന മിനിറ്റിലെ ഗോളിൽ ലിവർപൂളിന് ജയം

text_fields
bookmark_border
ചാമ്പ്യൻസ് ലീഗ്: അവസാന മിനിറ്റിലെ ഗോളിൽ ലിവർപൂളിന് ജയം
cancel

ലണ്ടൻ: ചാമ്പ്യൻസ് ലീഗിൽ ഗ്രൂപ്പ് എയിലെ പോരാട്ടത്തിൽ അയാക്സിനെ പരാജയപ്പെടുത്തി. ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു ലിവർപൂളിന്റെ ജയം. 17ാം മിനിറ്റിൽ മുഹമ്മദ് സലായിലൂടെയാണ് ലിവർപൂൾ മുന്നിലെത്തിയത്.

ഡി​യോഗോ ജോട്ട നൽകിയ പാസ് സലാ അനായാസം വലയിലെത്തിക്കുകയായിരുന്നു. എന്നാൽ, 10 മിനിറ്റിനിടെ അയാക്സ് ഒപ്പമെത്തി. ആദ്യപകുതിയിൽ വീണ്ടുമൊരു ഗോളിനായി ലിവർപൂൾ കിണഞ്ഞു പരിശ്രമിച്ചെങ്കിലും വലകുലുക്കാനായില്ല. ഒടുവിൽ മത്സരം തീരാൻ മിനിറ്റുകൾ മാത്രം ശേഷിക്കെയാണ് ലിവർപൂളിന്റെ വിജയഗോൾ പിറന്നത്.

ജോയൽ മാറ്റിപ്പിന്റെ ഹെഡറിലൂടെ 89ാം മിനിറ്റിലാണ് ലിവർപൂളിന്റെ വിജയഗോൾ പിറന്നത്. സിമികാസിന്റെ ക്രോസിൽ നിന്നുള്ള മാറ്റിപ്പിന്റെ ഹെഡർ അയാക്സ് താരം ടാഡിക് ഹെഡ് ചെയ്ത് അകറ്റിയെങ്കിലും അതിനോടകം പന്ത് ഗോൾവല കടന്നിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Liverpool take off in Champions League against Ajax after Joel Matip's last-gasp winner
Next Story