Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ലിവർപൂളിനെ വീഴ്ത്തി മാഞ്ചസ്റ്റർ യുനൈറ്റഡ് വിജയവഴിയിൽ

text_fields
bookmark_border
Marcus Rashford
cancel

ലണ്ടൻ: തോൽവികളിൽനിന്ന് തോൽവികളിലേക്ക് കൂപ്പുകുത്തി പരിഹാസ്യരാകുന്നതിനിടയിൽ വമ്പന്മാരെ മലർത്തിയടിച്ച് വിജയവഴിയിൽ തിരിച്ചെത്തി മാഞ്ചസ്റ്റർ യുനൈറ്റഡ്. കരുത്തരായ ലിവർപൂളിനെ ഒന്നിനെതിരെ രണ്ടുഗോളുകൾക്കാണ് യുനൈറ്റഡ് പരാജയപ്പെടുത്തിയത്.

ദുർബലരായ ബ്രൈറ്റണിനും ബ്രെന്റ്ഫോർഡിനുമെതിരെ ആദ്യ രണ്ടു മത്സരങ്ങളും ദയനീയമായി തോറ്റ യുനൈറ്റഡിന്റെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് സീസണിലെ ആദ്യ ജയമാണിത്. ലിവർപൂൾ ആദ്യ രണ്ടുകളികളിൽ സമനിലയിൽ കുരുങ്ങുകയായിരുന്നു. യുനൈറ്റഡിന് മൂന്നും ലിവർപൂളിന് രണ്ടും പോയന്റാണ് സമ്പാദ്യം.

ഇരുപകുതികളിലായി ജാഡൻ സാഞ്ചോയും മാർക്കസ് റാഷ്ഫോർഡും നേടിയ ഗോളുകളാണ് നിർണായകഘട്ടത്തിൽ യുനൈറ്റഡിന് കനത്ത ആത്മവിശ്വാസം നൽകുന്ന ജയം സമ്മാനിച്ചത്. 82-ാം മിനിറ്റിൽ മുഹമ്മദ് സലാഹിന്റെ വകയായിരുന്നു ലിവർപൂളിന്റെ ആശ്വാസഗോൾ. സ്വന്തം തട്ടകത്തിൽ സ്റ്റാർ സ്ട്രൈക്കർ ക്രിസ്റ്റ്യാനോ റൊണാൾഡോയെയും ടീം ക്യാപ്റ്റൻ ഹാരി മഗ്വയറെയും ബെഞ്ചിലിരുത്തിയാണ് മാഞ്ചസ്റ്റർ യുനൈറ്റഡ് കോച്ച് എറിക് ടെൻ ഹാഗ് തന്ത്രം മെനഞ്ഞത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Liverpool outgunned by magnificent Manchester United
Next Story