Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightമേഴ്സിസൈഡ് ഡെർബിയിൽ...

മേഴ്സിസൈഡ് ഡെർബിയിൽ ലിവർപൂൾ; എവർട്ടണിനെ 2-0ത്തിന് തോൽപിച്ചു

text_fields
bookmark_border
Liverpool, Merseyside derby
cancel
camera_alt

ലിവർപൂളിന്റെ രണ്ടാം ഗോൾ നേടിയ കോഡി ഗാക്പോ അലക്സാണ്ടർ ആർനോൾഡിനൊപ്പം ആഹ്ലാദത്തിൽ

ലിവർപൂൾ: തിരിച്ചടികൾക്കിടയിൽ ലിവർപൂളിന് ആശ്വസിക്കാൻ ഒരു ജയം. മേഴ്സിസൈഡ് ഡെർബിയിൽ എവർട്ടണിനെ 2-0ത്തിനാണ് യുർഗൻ ക്ലോപിന്റെ ടീം തോൽപിച്ചത്. സൂപ്പർതാരം മുഹമ്മദ് സലാഹും (36) പുതുതാരം കോഡി ഗാക്പോയും (49) ആയിരുന്നു സ്കോറർമാർ. മിന്നൽ വേഗത്തിലുള്ള കൗണ്ടർ അറ്റാക്കിൽനിന്നായിരുന്നു രണ്ടു ഗോളുകളും.

കഴിഞ്ഞ അഞ്ചു മത്സരങ്ങളിൽ ലിവർപൂളിന്റെ ആദ്യജയമാണിത്. 32 പോയന്റുമായി ഒമ്പതാം സ്ഥാനത്താണ് ടീം. എവർട്ടണിന്റെ അവസ്ഥ അതിലും ദയനീയമാണ്. 18 പോയന്റുമായി 18ാം സ്ഥാനത്താണ് എവർട്ടൺ. തുടർ തോൽവികൾക്കുശേഷം കഴിഞ്ഞ റൗണ്ടിൽ ജയിച്ചിരുന്നെങ്കിലും ഡെർബി തോൽവി ടീമിന് ആഘാതമായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LiverpoolEvertonMerseyside derby
News Summary - Liverpool in Merseyside derby; Beat Everton 2-0
Next Story