ആൻഫീൽഡിൽ വീണ് ലിവർപൂൾ
text_fieldsലിവർപൂളിനെതിരെ റഫറി പെനാൽറ്റി വിധിച്ചപ്പോൾ നിരാശയോടെ തലയിൽ കൈവെക്കുന്ന ഗോൾകീപ്പർ അലിസൺ
ലണ്ടൻ: ലിവർപൂളിന് ഇത് മോശം സമയമാണ്. സമനിലയും തോൽവിയുമായി പ്രീമിയർ ലീഗ് കിരീടേപാരാട്ടത്തിൽനിന്ന് പിന്തള്ളപ്പെട്ട ചാമ്പ്യന്മാർ ഒടുവിൽ ആൻഫീൽഡിലും തോറ്റു. അഞ്ചുദിനം മുമ്പ് മാഞ്ചസ്റ്റർ യുനൈറ്റഡിനോട് സമനില പാലിച്ചവരെ കഴിഞ്ഞ രാത്രിയിൽ ബേൺലിയാണ് ഏകപക്ഷീയമായ ഒരു ഗോളിന് അട്ടിമറിച്ചത്. ആൻഫീൽഡിൽ തുടർച്ചയായ 68 പ്രീമിയർലീഗ് മത്സരങ്ങളിലെ അപരാജിത കുതിപ്പിന് അപ്രതീക്ഷിത ബ്രേക്ക്ഡൗൺ. കളിയുടെ 83ാം മിനിറ്റിൽ ആഷ്ലി ബാർനസിെൻറ പെനാൽറ്റി ഗോളിലൂടെയാണ് 16ാം സ്ഥാനക്കാരായ ബേൺലി ലിവർപൂളിെൻറ കഥകഴിച്ചത്.
സാദിയോ മാനെ, ഡിവോക് ഒറിജി, വിനാൽഡം തുടങ്ങിയവർ അണിനിരന്ന െപ്ലയിങ് ഇലവനും, പകരക്കാരായെത്തിയ മുഹമ്മദ് സലാഹും ഫെർമീന്യോയുമെല്ലാം പഠിച്ച പണികൾ പയറ്റിയിട്ടും എതിർ പ്രതിരോധം പൊളിക്കാനായില്ല. കളിയുടെ 71 ശതമാനവും പന്ത് കൈവശംവെക്കുകയും 27 ഷോട്ടുകൾ കൊണ്ട് ബേൺലി ഗോൾമുഖം വീർപ്പുമുട്ടിക്കുകയും ചെയ്തിട്ടും ഇംഗ്ലണ്ടുകാരനായ ഗോളി നിക്പോപിനെയും പ്രതിരോധനിരയിലെ ജെയിംസ് ടർകോസ്കി, ബെൻ മീ എന്നിവരെയും മറികടക്കാനായില്ല.
2017 ഏപ്രിലിനു ശേഷം പ്രീമിയർലീഗ് മത്സരത്തിൽ ആൻഫീൽഡിൽ ലിവർപൂളിനെ വീഴ്ത്തുന്ന ആദ്യ ടീമായി ബേൺലി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

