
ടോട്ടനത്തെ വീഴ്ത്തി ലിവർപൂൾ ഒന്നാമത്; മാഞ്ചസ്റ്ററിനും ജയം
text_fieldsലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിൽ ടോട്ടനത്തെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോൽപിച്ച് ലിവർപൂൾ പോയൻറ് പട്ടികയിൽ മുന്നിലെത്തി. 13 മത്സരങ്ങളിൽനിന്ന് 28 പോയൻറാണ് ലിവർപൂളിന്. ടോട്ടനം ഹോട്സ്പറിന് 25 പോയൻറ്.
കളിയുടെ 26ാം മിനിറ്റിൽ സൂപ്പർ താരം മുഹമ്മദ് സലയിലൂടെ ലിവർപൂൾ മുന്നിലെത്തിയതാണ്. എന്നാൽ, 33ാം മിനിറ്റില്‍ സണ്‍ ഹ്യുങ് മിന്നിലൂടെ ടോട്ടനം സമനില പിടിച്ചെടുത്തു. സമനിലയിലേക്കെന്ന് തോന്നിച്ച മത്സരത്തിെൻറ അവസാന നിമിഷത്തിൽ, 90ാം മിനിറ്റിൽ റോബര്‍ട്ടോ ഫിര്‍മിനോയാണ് ലിവര്പൂളിെൻറ വിജയഗോള്‍ കുറിച്ചത്. 12 മത്സരങ്ങൾക്കു ശേഷമാണ് ടോട്ടനം പരാജയം നുണയുന്നത്.
മറ്റൊരു മത്സരത്തിൽ മാഞ്ചസ്റ്റർ യുനൈറ്റഡ് ഷെഫീൽഡ് യുനൈറ്റഡിനെ തകർത്തു. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് മാഞ്ചസ്റ്ററിെൻറ വിജയം. റാഷ്ഫോർഡ് രണ്ട് ഗോളുകൾ നേടി.
ആഴ്സനല്‍, സതാംപ്ടണെ 1-1ന് സമനിലയിൽ കുടുക്കിയപ്പോൾ എവർട്ടൺ 2-0ന് ലെസ്റ്റർ സിറ്റിയെ തകർത്തു. ഫുള്‍ഹാം-ബ്രൈറ്റൻ മത്സരവും (0-0) ക്രിസ്റ്റല്‍ പാലസ്-വെസ്റ്റ് ഹാം മത്സരവും (1-1) സമനിലയിലായി.
