ലിവര്‍പൂളിനെ ഇനി ആർനെ സ്ലോട്ട് പരിശീലിപ്പിക്കും
text_fieldsലണ്ടന്‍: ഇംഗ്ലീഷ് ഫുട്ബാള്‍ ക്ലബായ ലിവര്‍പൂളിനെ ഇനി ആർനെ സ്ലോട്ട് പരിശീലിപ്പിക്കും. യർഗൻ ക്ലോപ്പിന്റെ പകരക്കാരനായാണ് സ്ലോട്ട് എത്തുന്നത്. ദീർഘകാല കരാറിലേർപ്പെട്ട 45കാരൻ ജൂൺ ഒന്നുമുതൽ ക്ലബ്ബിന്റെ പരിശീലകനാവും.
2027വരെയാണ് സ്ലോട്ടിന്റെ കരാറെന്നാണ് റിപ്പോർട്ടുകൾ. നെതർലൻഡ്സിലെ മുൻ പ്രഫഷനൽ ഫുട്ബാളറാണ് ഇദ്ദേഹം. ഫുട്ബാള്‍ ക്ലബായ ഫെയ്നൂര്‍ഡിന്റെ പരിശീലക സ്ഥാനമൊഴിഞ്ഞാണ് ഇംഗ്ലണ്ടിലെത്തുന്നത്.
2022-23 സീസണില്‍ ഫെയ്നൂര്‍ഡിന് ഡച്ച് നാഷനല്‍ ചാമ്പ്യന്‍ഷിപ് നേടിക്കൊടുത്തിരുന്നു സ്ലോട്ട്. 2023-24 പ്രീമിയര്‍ ലീഗ് സീസണില്‍ മൂന്നാംസ്ഥാനത്താണ് ലിവർപൂൾ ഫിനിഷ് ചെയ്തത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

