Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഇനിയും പ്രതീക്ഷ ബാക്കി- പ്രിമിയർ ലീഗ്​ വിജയത്തിനു പിന്നാലെ ലിവർപൂൾ കോച്ച്​ ​േക്ലാപ്​
cancel
Homechevron_rightSportschevron_rightFootballchevron_right'ഇനിയും പ്രതീക്ഷ...

'ഇനിയും പ്രതീക്ഷ ബാക്കി'- പ്രിമിയർ ലീഗ്​ വിജയത്തിനു പിന്നാലെ ലിവർപൂൾ കോച്ച്​ ​േക്ലാപ്​

text_fields
bookmark_border

'ഇനിയും പ്രതീക്ഷ ബാക്കി'- പ്രിമിയർ ലീഗ്​ വിജയത്തിനു പിന്നാലെ ലിവർപൂൾ കോച്ച്​ ​േക്ലാപ്​ലണ്ടൻ: കരയിൽ കുരുങ്ങിയ മത്സ്യത്തെ പോലെ എല്ലാം കൈവിട്ട മട്ടിൽ മൈതാനത്ത്​ ഉഴറുന്ന ലിവർപൂളിന്​ പ്രിമിയർ ലീഗിൽ നീണ്ട ഇടവേളക്കുശേഷം ആവേശം പകർന്ന്​ ജയം. ലീഗിൽ തുടർച്ചയായ നാലു പരാജയങ്ങൾക്കൊടുവിലാണ്​ ഷെഫീൽഡ്​ യൂനൈറ്റഡിനെതിരെ ഏകപക്ഷീയ​മായ രണ്ടു ഗോൾ​ ജയവുമായി ടീം പഴയ കരുത്തിന്‍റെ നിഴൽ വീണ്ടും പ്രകടിപ്പിച്ചുതുടങ്ങിയത്​. ഒന്നാം സ്​ഥാനക്കാരുമായി 19 പോയിന്‍റ്​ അകലമുണ്ടെങ്കിലും ചാമ്പ്യൻസ്​ ലീഗ്​ യോഗ്യതക്ക്​ ഭീഷണിയാകാവുന്ന വെസ്​റ്റ്​ഹാം, ചെൽസി ടീമുകളുമായി യഥാക്രമം രണ്ടും ഒന്നും പോയിന്‍റ്​ മാത്രമാണ്​ വ്യത്യാസം.

ഗോളൊഴിഞ്ഞ ആദ്യ പകുതിക്കു ശേഷം ജോൺസ്​ 48ാം മിനിറ്റിൽ ടീമിനെ മുന്നിലെത്തിച്ചപ്പോൾ ഷെഫീൽഡ്​ നിരയിലെ ബ്രയാൻ 65ാം മിനിറ്റിൽ സെൽഫ്​ ഗോളുമായി ലിവർപൂളിന്‍റെ ലീഡുയർത്തി.

പതിവു കളിമികവിന്‍റെ പാതിയെങ്കിലും പുറത്തെടുത്ത ലിവർപൂൾ ഇന്നലെ അവസരങ്ങൾ പലതു തുറന്നെങ്കിലും ഷെഫീൽഡ്​ ഗോൾകീപർ ആരോൺ രാംസ്​ഡെയിൽ നടത്തിയ മിന്നും സേവുകൾ രക്ഷയായി.

നീണ്ട മൂന്നു പതിറ്റാണ്ടിന്‍റെ ഇടവേളക്കു ശേഷം എട്ടു മാസം മുമ്പ്​ പ്രിമിയർ ലീഗിൽ മുത്തമിട്ട ലിവർപൂൾ അടുത്തിടെയായി തീരെ മോശം പ്രകടനം തുടരുകയാണ്​. സമീപകാലത്ത്​ ഇത്രയും തോൽവികൾ ടീമിന്‍റെ ചരിത്രത്തിൽ ആദ്യം. പോയിന്‍റ്​ പട്ടികയിൽ ആറാം സ്​ഥാനത്തേക്കു കയറിയെങ്കിലും മുമ്പിലുള്ളവരെ പോയിന്‍റ്​ നിലയിൽ ഒപ്പംപിടിക്കാൻ ഇനിയുമേറെ വിയർപ്പൊഴിക്കണം. ബഹുദൂരം മുന്നിൽ ഒന്നാമതുള്ള മാഞ്ചസ്റ്റർ സിറ്റി ഇത്തവണ ചാമ്പ്യൻസ്​ ലീഗ്​ കിരീടത്തിലേക്കു വരെ സാധ്യത കൽപിക്കപ്പെടുന്ന ടീമാണെന്ന സവിശേഷതയുമുണ്ട്​​. ഞായറാഴ്ച കളിയഴകുമായി മൈതാനം നിറഞ്ഞിട്ടും എതിർ ഗോളി റാംസ്​ഡെയിൽ നിറഞ്ഞാടിയത്​ പിന്നെയും ചിരി മായ്​ക്കുമെന്ന്​ തോന്നിച്ചെങ്കിലും രണ്ടാം പകുതിയിൽ എല്ലാം തിരിച്ചുപിടിച്ച്​ രണ്ടു ഗോൾ നേടി ജയം ഉറപ്പിക്കുകയായിരുന്നു. ജനുവരി അവസാനത്തിലാണ്​ ലീഗിൽ ലിവർപൂൾ അവസാനമായി ജയം കണ്ടത്​- അതും വെസ്റ്റ്​ ഹാമിനെതിരെ.

ഇനിയും ആവേശകരമായ സ്​ഥാനങ്ങൾ ടീമി​െനാപ്പമുണ്ടാകുമെന്ന്​ മത്സര ശേഷം ലിവർപൂൾ കോച്ച്​ യുർഗൻ ​േക്ലാപ്​ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LiverpoolSheffield UnitedEPL losing run ends
News Summary - Liverpool beats Sheffield United 2-0 to end EPL losing run
Next Story