Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഗോൾമാല തീർത്ത് ലിവർപൂൾ; ബോൺമൗത്തിനെ തകർത്തത് എതിരില്ലാത്ത ഒമ്പതു ഗോളുകൾക്ക്
text_fieldsbookmark_border
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കരുത്തരായ ലിവർപൂളിന് തകർപ്പൻ ജയം. ബോൺമൗത്തിനെ എതിരില്ലാത്ത ഒമ്പതു ഗോളുകൾക്കാണ് സ്വന്തം തട്ടകമായ ആൻഫീൽഡിൽ ചെമ്പട നിലംപരിശാക്കിയത്.
സീസണിൽ ഇതുവരെ ജയമില്ലാതെ മോശം ഫോം തുടർന്ന ടീമിന് സ്വന്തം കാണികൾക്കു മുമ്പിൽ ചരിത്ര വിജയം കുറിക്കാനായി. ലൂയിസ് ഡയസ് (3, 85), ഹാർവി എലിയറ്റ് (6), ട്രെന്റ് അലക്സാണ്ടർ അർനോൾഡ് (28),
റോബർട്ടോ ഫിർമിനോ (31, 62), വിർജിൽ വാൻ ഡിക് (45), ഫാബിയോ കാർവാലോ (80) എന്നിവരാണ് ലിവർപൂളിനുവേണ്ടി വലകുലുക്കിയത്. 46ാം മിനിറ്റിൽ ബോൺമൗത്ത് താരം ക്രിസ് മെഫാമിന്റെ വക ഒരു സെൽഫ് ഗോളും ടീമിന് ലഭിച്ചു.
കഴിഞ്ഞ മത്സരത്തിൽ മാഞ്ചസ്റ്റർ യുനൈറ്റഡിനോട് തോറ്റ ലിവർപൂളിന്റെ ആദ്യ രണ്ടു മത്സരങ്ങൾ സമനിലയിൽ കലാശിച്ചിരുന്നു. നിലവിൽ യുർഗൻ ക്ലോപ്പിന്റെ സംഘം അഞ്ചു പോയിന്റുമായി ലീഗ് പട്ടികയിൽ എട്ടാം സ്ഥാനത്താണ്.
Next Story

