Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഇഞ്ചുറിയേറ്റു;...

ഇഞ്ചുറിയേറ്റു; ന്യൂ​കാ​സി​ലി​നെ​തി​രെ ലിവർപൂളിന്​ സ​മ​നി​ല

text_fields
bookmark_border
ഇഞ്ചുറിയേറ്റു; ന്യൂ​കാ​സി​ലി​നെ​തി​രെ ലിവർപൂളിന്​ സ​മ​നി​ല
cancel

ല​ണ്ട​ൻ: ഒ​രു ജ​യം വ​ല്ലാ​തെ മോ​ഹി​ച്ച ലി​വ​ർ​പൂ​ളി​നെ ക​ളി തീ​രാ​ൻ സെ​ക്ക​ൻ​ഡു​ക​ൾ ബാ​ക്കി​നി​ൽ​ക്കെ കു​ത്തി​നോ​വി​ച്ച്​ ന്യൂ​കാ​സി​ൽ യു​നൈ​റ്റ​ഡ്. പ്രീ​മി​യ​ർ ലീ​ഗ്​ പോ​യ​ൻ​റ്​ പ​ട്ടി​ക​യി​ൽ ആ​ദ്യ നാ​ലി​ൽ ഇ​ടം​പി​ടി​ക്കു​ന്ന​ത്​ സ്വ​പ്​​നം​ക​ണ്ട്​ ഫു​ൾ​ടൈ​മും ക​ട​ന്ന ലി​വ​ർ​പൂ​ളി​ന്​ ഇ​ഞ്ചു​റി ടൈ​മി​‍െൻറ അ​ഞ്ചാം മി​നി​റ്റി​ൽ വ​ല​കു​ലു​ക്കി​യ ന്യൂ​കാ​സി​ൽ സ​മ്മാ​നി​ച്ച​ത്​ (1-1) ഇ​രു​ട്ട​ടി. ഇ​തോ​ടെ, പോ​യ​ൻ​റ്​ പ​ങ്കി​ട്ട്​ ലി​വ​ർ​പൂ​ൾ ( 33 ക​ളി​യി​ൽ 54) ആ​റാം സ്ഥാ​ന​ത്തു ത​ന്നെ​യാ​യി.

ക​ളി​യു​ടെ മൂ​ന്നാം മി​നി​റ്റി​ൽ മു​ഹ​മ്മ​ദ്​ സ​ലാ​ഹി​‍െൻറ ത​ക​ർ​പ്പ​ൻ ഗോ​ളി​ലൂ​ടെ​യാ​ണ്​ ലി​വ​ർ​പൂ​ൾ അ​ക്കൗ​ണ്ട്​ തു​റ​ന്ന​ത്. ഇ​ട​തു വി​ങ്ങി​ൽ​നി​ന്ന്​ സാ​ദി​യോ മാ​നെ, ഡീ​ഗോ ജോ​ട്ട​യെ ല​ക്ഷ്യ​മി​ട്ട്​ ന​ൽ​കി​യ ക്രോ​സ്​ നേ​ടി​യെ​ടു​ത്ത സ​ലാ​ഹ്, ചു​റ്റി​ത്തി​രി​ഞ്ഞ് ​തൊ​ടു​ത്ത ഷോ​ട്ട്​ ന്യൂ​കാ​സി​ൽ പ്ര​തി​രോ​ധ​ത്തെ നി​ഷ്​​പ്ര​ഭ​മാ​ക്കി വ​ല​യി​ൽ. ഈ ​ഒ​രൊ​റ്റ ഗോ​ളി​ൽ തൂ​ങ്ങി​യാ​യി​രു​ന്നു ലി​വ​ർ​പൂ​ളി​‍െൻറ നി​ൽ​പ്. ​ഫെ​ർ​മീ​ന്യോ, സ​ലാ​ഹ്,​ ജോ​ട്ട മു​ന്നേ​റ്റ​ത്തി​ന്​ ഒ​രു​പി​ടി അ​വ​സ​രം ല​ഭി​ച്ചി​ട്ടും ഗോ​ളാ​യി​ല്ല.

എ​ന്നാ​ൽ, 93ാം മി​നി​റ്റി​ൽ ന്യൂ​കാ​സി​ൽ താ​രം ക​ല്ലം വി​ൽ​സ​ൺ ലി​വ​ർ​പൂ​ൾ വ​ല കു​ലു​ക്കി​യെ​ങ്കി​ലും വാ​റി​ൽ കു​രു​ങ്ങി ഗോ​ൾ നി​ഷേ​ധി​ക്ക​പ്പെ​ട്ടു. പ​ക്ഷേ, ലി​വ​ർ​പൂ​ളി​‍െൻറ ആ​ശ്വാ​സ​ത്തി​ന്​ ര​ണ്ടു മി​നി​റ്റ്​ മാ​ത്ര​മേ ആ​യു​സ്സു​ണ്ടാ​യു​ള്ളൂ. ജോ​സ​ഫ്​ വി​ല്ലോ​ക്ക്​ ടീ​മി​െൻറ സ​മ​നി​ല ഗോ​ൾ കു​റി​ച്ചു.

സ​ലാ​ഹ്, ലി​വ​ർ​പൂ​ളി​‍െൻറ ഗോ​ൾ മെ​ഷീ​ൻ

ല​ണ്ട​ൻ: പ്രീ​മി​യ​ർ ലീ​ഗ്​ സീ​സ​ണി​ലെ ഗോ​ൾ​നേ​ട്ടം 20ലെ​ത്തി​ച്ച മു​ഹ​മ്മ​ദ്​ സ​ലാ​ഹി​ന്​ റെ​ക്കോ​ഡ്. ന്യൂ​കാ​സി​ലി​നെ​തി​രാ​യ ഗോ​ളോ​ടെ​യാ​ണ്​ താ​രം 20 തി​ക​ച്ച​ത​്. ഇ​തോ​ടെ, മൂ​ന്നു സീ​സ​ണി​ൽ ക്ല​ബി​നാ​യി 20 ഗോ​ളു​ക​ൾ നേ​ടു​ന്ന ആ​ദ്യ ലി​വ​ർ​പൂ​ൾ താ​ര​മാ​യി സ​ലാ​ഹ്. 2017ൽ ​റോ​മ​യി​ൽ​നി​ന്ന്​ ഇം​ഗ്ലീ​ഷ്​ ക്ല​ബി​ലെ​ത്തി​യ താ​രം 2017-18 സീ​സ​ണി​ൽ 32 ഗോ​ൾ നേ​ടി. തൊ​ട്ട​ടു​ത്ത സീ​സ​ണി​ൽ 22​ ഗോ​ളും 2019-20 സീ​സ​ണി​ൽ 19 ഗോ​ളും നേ​ടി. ഇ​ക്കു​റി ക​ളി ബാ​ക്കി​നി​ൽ​ക്കെ വീ​ണ്ടും 20ൽ ​എ​ത്തി​യാ​ണ്​ അ​പൂ​ർ​വ നേ​ട്ടം സ്വ​ന്ത​മാ​ക്കി​യ​ത്.

ആ​ഴ്​​സ​ന​ലി​ന്​ തോ​ൽ​വി

ശ​നി​യാ​ഴ്​​ച​ത്തെ മ​റ്റൊ​രു ക​ളി​യി​ൽ ആ​ഴ്​​സ​ന​ലി​നെ എ​വ​ർ​ട്ട​ൻ 1-0ത്തി​ന്​ തോ​ൽ​പി​ച്ചു. ക​ളി​യു​ടെ 76ാം മി​നി​റ്റി​ൽ ഗോ​ളി ബെ​ൺ ലെ​നോ​യു​ടെ സെ​ൽ​ഫ്​ ഗോ​ളി​ലൂ​ടെ​യാ​യി​രു​ന്നു തോ​ൽ​വി. തു​ട​ർ​ച്ച​യാ​യി തി​രി​ച്ച​ടി​ക​ളേ​റ്റ ആ​ഴ്​​സ​ന​ൽ ഒ​മ്പ​താം സ്ഥാ​ന​ത്താ​ണു​ള്ള​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LiverpoolNewcastle UnitedSalah
News Summary - Liverpool 1-1 Newcastle United
Next Story