Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ആൻഫീൽഡിലും വീണു; ചാമ്പ്യൻ ലിവർപൂൾ കളി മറക്കുന്നു?
cancel
Homechevron_rightSportschevron_rightFootballchevron_rightആൻഫീൽഡിലും വീണു;...

ആൻഫീൽഡിലും വീണു; ചാമ്പ്യൻ ലിവർപൂൾ കളി മറക്കുന്നു?

text_fields
bookmark_border

ലണ്ടൻ: നീണ്ട നാലു വർഷം ഒരിക്കലും കീഴടങ്ങാത്ത തട്ടകമായി കാത്ത സ്വന്തം കളിമുറ്റത്ത്​ 68 മത്സരങ്ങളിലെ തോൽവിയില്ലാ റെക്കോഡ്​ കൈവിട്ട്​ ലിവർപൂളും ​യുർഗൻ ​േക്ലാപും. ഒന്നാം സ്​ഥാനത്തുള്ള മാഞ്ചസ്​റ്റർ യുനൈറ്റഡുമായി പോയിൻറ്​ അകലം കുറക്കാവുന്ന സുവർണാവസരമായിട്ടും എളുപ്പം ജയിക്കാമായിരുന്ന കളി ബേൺലിക്ക്​ തളികയിൽ വെച്ചുനൽകിയാണ്​ ചെമ്പട തോൽവി ഉറപ്പാക്കിയത്​. അവസാന നിമിഷങ്ങളി​ൽ ലഭിച്ച പെനാൽറ്റി സന്ദർശകർക്കായി ആഷ്​ലി ബാർണസ്​ ഗോളാക്കിമാറ്റുകയായിരുന്നു.

അടുത്തിടെ ഫോം കണ്ടെത്താൻ വിഷമിക്കുന്ന ചാമ്പ്യന്മാർ ഏറ്റവും മികച്ച താരങ്ങളെ അണിനിരത്തിയിട്ടും തളരുന്നത്​ തുടർക്കഥയാവുകയാണ്​. 2017ൽ ക്രിസ്​റ്റൽ പാലസിനോടേറ്റ അപ്രതീക്ഷിത തോൽവിക്കു ശേഷം ആദ്യമായാണ്​ ആൻഫീൽഡിൽ ലിവർപൂൾ പരാജയപ്പെടുന്നത്​. അതും താരതമ്യേന ദുർബലരായ എതിരാളികൾക്ക്​ മുന്നിൽ. കഴിഞ്ഞ അഞ്ചു കളികളിൽ ഒരിക്കൽ പോലും എതിരാളികളുടെ വല കുലുക്കിയില്ലെന്ന മോശം റെക്കോഡും ഇതോടെ ലിവർപൂൾ സ്വന്തം പേരിൽ കുറിച്ചു.

തുടക്കം ലിവർപൂളിനൊപ്പമായിരുന്നുവെങ്കിലും ഒരിക്കലും തളരാത്ത വീര്യവുമായി എതിർ ആക്രമണത്തെ ചെറുത്ത ബേൺലി പ്രതിരോധത്തിന്​ മുന്നിൽ ഗോൾ നീക്കങ്ങൾ പരാജയമാകുകയായിരുന്നു. കഴിഞ്ഞ 11 കളികളിൽ അഞ്ചു ഗോൾ മാത്രം വഴങ്ങിയവരാണ്​ ബേൺലി എന്നുകൂടി ചേർത്തുവായിക്കണം.

ഒറിഗിയെ ഇറക്കാൾ റോബർ​ട്ടോ ഫർമീ​േനായെയും മുഹമ്മദ്​ സലാഹിനെയും കരക്കിരുത്തി തുടക്കമിട്ട ​േക്ലാപ്​ ആയിരുന്നു ഒന്നാം പ്രതി. ഞായറാഴ്​ച യുനൈറ്റഡിനെതിരെ വമ്പൻ പോരാട്ടം വരാനിരിക്കെ ആത്​മവിശ്വാസം കുറക്കുന്നതായി തോൽവി.

ഇന്നലെയും കളി കൈവിട്ടതോടെ ഇനി ​'അങ്കം കൊഴുപ്പിക്കാനാവുമെന്ന പ്രതീക്ഷ ഇല്ലെന്നായിരുന്നു' കോച്ച്​ ​േക്ലാപി​െൻറ പ്രതികരണം.

നിരന്തരം പരിക്കും രോഗവും അലട്ടുന്ന ലിവർപൂൾ നിര തോൽവി കൂടി വഴങ്ങിയതിനു പിന്നാലെ സമൂഹ മാധ്യമങ്ങളിലും പഴിയുടെ പൂരം കണ്ടു. 1974നു ശേഷം ആൻഫീൽഡിൽ ഒരിക്കലും ജയിക്കാത്ത ടീമാണ്​ ബേൺലി. എന്നിട്ടും ചാമ്പ്യൻഷിപ്പ്​ പകുതിയെത്തിനിൽക്കെ എല്ലാം നഷ്​ടപ്പെടുത്തിയ ചാമ്പ്യൻമാർക്ക്​ മാപ്പുനൽകാനാവില്ലെന്ന നിലപാടിലായിരുന്നു ആരാധകർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:liverpoollossBurnley
News Summary - Liverpool 0-1 Burnley: Anfield run ends with abysmal loss
Next Story