Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightമെസ്സിയുടെ വിടവാങ്ങൽ...

മെസ്സിയുടെ വിടവാങ്ങൽ സംഭവ ബഹുലമാവും

text_fields
bookmark_border
മെസ്സിയുടെ വിടവാങ്ങൽ സംഭവ ബഹുലമാവും
cancel

ബ്വേ​ന​സ് എ​യ്റി​സ്: തു​ട​ർ​ച്ച​യാ​യി ര​ണ്ടാം ലോ​ക​ക​പ്പ് ഫു​ട്ബാ​ൾ കി​രീ​ട​മെ​ന്ന ല​യ​ണ​ൽ മെ​സ്സി​യു​​ടെ സ്വ​പ്നം ക​ലാ​ശ​പ്പോ​രി​ൽ ത​ക​ർ​ന്നു​വെ​ങ്കി​ലും അ​ർ​ജ​ന്റീ​ന ജ​ഴ്സി ഉ​ട​ൻ അ​ഴി​ക്കി​ല്ലെ​ന്ന് സൂ​ച​ന. ലോ​ക​ക​പ്പ് ഫൈ​ന​ലി​ൽ സ്​​പെ​യി​നി​നോ​ട് തോ​റ്റ​തി​നു പി​ന്നാ​ലെ മെ​സ്സി​യു​ടെ വി​ര​മി​ക്ക​ൽ പ്ര​ഖ്യാ​പ​നം ഉ​ട​നു​ണ്ടാ​കു​മെ​ന്ന് വാ​ർ​ത്ത​ക​ൾ പു​റ​ത്തു​വ​ന്നു​വെ​ങ്കി​ലും ഏ​താ​നും മാ​സ​ങ്ങ​ൾ​ക്കു​ശേ​ഷം മാ​ത്ര​മേ ആ ​പ്ര​ഖ്യാ​പ​ന​മു​ണ്ടാ​വൂ എ​ന്നാ​ണ് സൂ​ച​ന. സ്വ​ന്തം ജ​ന​ങ്ങ​ൾ​ക്കു മു​ന്നി​ൽ ക​ളി​ച്ചു​കൊ​ണ്ട് അ​ൽ​ബി​സെ​ല​സ്റ്റ​യു​ടെ നീ​ല​യും വെ​ള്ള​യും ജ​ഴ്സി അ​ഴി​ക്കാ​നാ​ണ് ല​യ​ണ​ൽ​ മെ​സ്സി​യു​ടെ താ​ൽ​പ​ര്യം. അ​ത​നു​സ​രി​ച്ച് താ​ര​ത്തി​ന് ഏ​റ്റ​വും മി​ക​ച്ച യാ​ത്ര​യ​യ​പ്പു മ​ത്സ​രം ഒ​രു​ക്കി​യാ​വും അ​ർ​ജ​ന്റീ​ന ഫു​ട്ബാ​ൾ ഫെ​ഡ​റേ​ഷ​ൻ ഇ​തി​ഹാ​സ ക​രി​യ​റി​ന്റെ കൊ​ടി​യി​റ​ക്കം ന​ട​ത്തു​ന്ന​ത്.

ലോ​ക​ക​പ്പി​ന് മു​ന്നോ​ടി​യാ​യി മാ​ർ​ച്ചി​ൽ ​മോ​റി​ത്താ​നി​യ, സാം​ബി​യ ടീ​മു​ക​ൾ​ക്കെ​തി​രെ അ​ർ​ജ​ന്റീ​ന സ്വ​ന്തം മ​ണ്ണി​ൽ ​സൗ​ഹൃ​ദ മ​ത്സ​രം ക​ളി​ച്ചി​രു​ന്നു. 39ാം വ​യ​സ്സി​ൽ ത​ന്റെ ആ​റാം ലോ​ക​ക​പ്പ് കൂ​ടി ക​ളി​ച്ച്, ടീ​മി​നെ ഫൈ​ന​ൽ വ​രെ​യെ​ത്തി​ച്ചാ​ണ് ല​യ​ണ​ൽ മെ​സ്സി വി​ര​മി​ക്കാ​നൊ​രു​ങ്ങു​ന്ന​ത്. ലോ​ക​ക​പ്പോ​ടെ താ​ര​ത്തി​ന്റെ ഫി​ഫ മ​ത്സ​ര​ങ്ങ​ളു​ടെ പ​ങ്കാ​ളി​ത്തം പൂ​ർ​ത്തി​യാ​യി. ഒ​രു വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​നും സ​മൂ​ഹ മാ​ധ്യ​മ പ്ര​സ്താ​വ​ന​ക്കു​മ​പ്പു​റം, അ​ർ​ജ​ന്റീ​ന ഫു​ട്ബാ​ളി​ന്റെ ഏ​റ്റ​വും വ​ലി​യ ഉ​ത്സ​വ​മൊ​രു​ക്കി ഇ​തി​ഹാ​സ താ​ര​ത്തി​ന് യാ​ത്ര​യ​യ​പ്പ് ന​ൽ​കാ​നാ​ണ് നീ​ക്കം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world cupLionel Messifarewell matchinternational retirementArgentina Football TeamArgentina Football
News Summary - Lionel Messi's International Retirement Not Imminent; Grand Farewell Planned in Argentina
Next Story