Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
മെസ്സി സിറ്റിയിലേക്ക്​? പിതാവ്​ ഇംഗ്ലണ്ടിലെത്തി
cancel
Homechevron_rightSportschevron_rightFootballchevron_rightമെസ്സി...

മെസ്സി സിറ്റിയിലേക്ക്​? പിതാവ്​ ഇംഗ്ലണ്ടിലെത്തി

text_fields
bookmark_border

ബാഴ്​സലോണ: ലയണൽ മെസ്സി ബാഴ്​സലോണയോട്​ യാത്രപറഞ്ഞിറങ്ങു​േമ്പാൾ പുതിയ തട്ടകം ഏതാവും​? ഉൗഹാപോഹങ്ങൾ പടരു​െന്നങ്കിലും ത​െൻറ പഴയ ബോസ്​ പെപ്​ ഗ്വാർഡിയോളയുടെ മാഞ്ചസ്​റ്റർ സിറ്റിയാണ്​ സാധ്യതാ പട്ടികയിൽ മുന്നിലുള്ളത്​.

മെസ്സിയെ സ്വന്തമാക്കാൻ സിറ്റിക്കും, പെപ്പിന്​ കീഴിൽ ഇംഗ്ലണ്ടിൽ കളിക്കാൻ മെസ്സിക്കും താൽപര്യമുണ്ട്​. അതിനാൽ, അർജൻറീന താരത്തി​െൻറ യാത്ര മാഞ്ചസ്​റ്ററിലേക്കാവുമെന്ന്​ ഉറപ്പിക്കുകയാണ്​ ഫുട്​ബാൾ ലോകം. അതിനിടക്ക്​ മെസ്സിയുടെ പിതാവ്​ ജോർജ്​ മെസ്സി ഇംഗ്ലണ്ടിൽ എത്തിയതായും റിപ്പോർട്ടുകൾ പുറത്തു വരുന്നു.


ചൊവ്വാഴ്​ച രാത്രിയിൽ മെസ്സി ക്ലബ്​ മാനേജ്​മെൻറിന്​ കത്ത്​ കൈമാറും മു​േമ്പ ഗ്വാർഡിയോളയുമായി ഫോണിൽ സംസാരിച്ചിരുന്നു. സിറ്റിയിലേക്ക്​ മെസ്സിയെ അദ്ദേഹം സ്വാഗതം ചെയ്​തതായി 'ഗോൾ ഡോട്ട്​ കോം' റിപ്പോർട്ട്​ ചെയ്​തു. 2008 മുതൽ 2012 വരെ ഗ്വാർഡിയോള പരിശീലകനായിരുന്ന കാലത്ത്​ പ്രഥമ സീസണിലെ ട്രിപ്ൾ ഉൾപ്പെടെ, 14 കിരീടങ്ങളാണ്​ ബാഴ്​സ നേടിയത്​.


മെസ്സിയുടെ വരവോടെ ആ​ക്രമണം ശക്തമാവുന്നത്​ വരും സീസണിൽ ​സിറ്റിയുടെ ചാമ്പ്യൻസ്​ ലീഗ്​ ഒരുക്കത്തിൽ നിർണായകമാവുമെന്ന്​ ക്ലബ്​ മാനേജ്​മെൻറും വിശ്വസിക്കുന്നു. ചാമ്പ്യൻസ്​ ലീഗ്​ വിലക്ക്​ നീക്കിയെടുത്തതോടെ സിറ്റിയുടെ ഒരുക്കവും സജീവമാണ്​. താരസാന്നിധ്യത്തിനൊപ്പം വിപണിമൂല്യവും ഇംഗ്ലീഷ്​ ക്ലബിനു പിന്നിലുണ്ട്​.

പഴയ സഹതാരം നെയ്​മർ കളിക്കുന്ന പി.എസ്​.ജിയും, ഇറ്റാലിയൻ ക്ലബ്​ ഇൻറർ മിലാനുമാണ്​ മറ്റു രണ്ടു ടീമുകൾ. പി.എസ്​.ജി കോച്ച്​ തോമസ്​ തുചെൽ കഴിഞ്ഞ ദിവസം മെസ്സിയെ സ്വാഗതം ചെയ്തിരുന്നു. ​അർജൻറീന താരം സമ്മതംമൂളിയാൽ എത്ര കാശ്​ മുടക്കാനും അവർ ഒരുക്കമാണ്​. ഇറ്റാലിയൻ സീരി 'എ'യിൽ യുവൻറസി​െൻറ ക്രിസ്​റ്റ്യാനോ പ്രഭക്ക്​ ഒരു വെല്ലുവിളിയാണ്​ ഇൻററി​െൻറ താൽപര്യം. എന്നാൽ, അങ്ങനെയൊരു സാഹസത്തിന്​ അർജൻറീന താരം ഒരുങ്ങാൻ സാധ്യതയില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Lionel Messi
Next Story