Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightമെസ്സിയാണോ...

മെസ്സിയാണോ ക്രിസ്റ്റ്യാനോയാണോ മികച്ചത്​?; ഉസൈൻ ബോൾട്ടിന്‍റെ അഭിപ്രായം ഇങ്ങനെ

text_fields
bookmark_border
മെസ്സിയാണോ ക്രിസ്റ്റ്യാനോയാണോ മികച്ചത്​?; ഉസൈൻ ബോൾട്ടിന്‍റെ അഭിപ്രായം ഇങ്ങനെ
cancel

ലയണൽ മെസ്സിയാണോ ക്രിസ്റ്റ്യാനോ റൊണാൾഡോയാണോ മികച്ചത്​?. ഫുട്​ബാൾ ലോകം ഈ​ ചോദ്യത്തിന്​ ഉത്തരം തേടാൻ തുടങ്ങിയിട്ട്​ കാലം കുറെയായി. ഒരു പക്ഷേ ഫുട്​ബാൾ നിലനിൽക്കുവോളം കാലം ഈ ചോദ്യവുമുണ്ടാകും. ഈ ചോദ്യം സ്​പ്രിന്‍റ്​ ഇതിഹാസം ഉസൈൻ ബോൾട്ടിന്‍റെ അടുത്തുമെത്തി.

ബോൾട്ട്​ മറുപടി പറഞ്ഞത്​ ഇങ്ങനെ: ''ഇതിനുള്ള ഉത്തരം പറയുകയെന്നത്​ ബുദ്ധിമു​േട്ടറിയ കാര്യമാണ്​. ഞാൻ ഒരു അർജന്‍റീന ആരാധകനാണെങ്കിലും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കടുത്ത ആരാധകനാണ്​. റൊണാൾഡോ മാഞ്ചസ്റ്റർ യു​ൈനറ്റഡിനായി കളിക്കുന്ന കാലം മുതലേ ഇഷ്​ടമാണ്​. അന്ന്​ ഞാൻ ​ചെങ്കുപ്പായക്കാരെ പിന്തുണച്ചിരുന്നു. അദ്ദേഹം മെസ്സിയേക്കാൾ അൽപ്പം മുകളിലാണ്​. കാരണം അദ്ദേഹം നിരവധി ലീഗുകളിൽ കഴിവുതെളിയിച്ചിട്ടുണ്ട്​. അതുകൊണ്ട്​ ഞാൻ റൊണാൾഡോയെ തെരഞ്ഞെടുക്കുന്നു'' -ബോൾട്ട്​ പറഞ്ഞു.


മെസ്സി കരിയറിൽ സ്​പാനിഷ്​ ക്ലബ്​ ബാഴ്​സലോണക്ക്​ വേണ്ടി മാത്രമാണ്​ കളിച്ചിട്ടുള്ളത്​. എന്നാൽ ​റൊണോൾഡോ ഇംഗ്ലീഷ്​ പ്രീമിയർ ലീഗ്​, സ്​പാനിഷ്​ ലീഗ്​, ഇറ്റാലിയൻ ലീഗ്​ തുടങ്ങിയ മുൻനിര ലീഗുകളി​െലല്ലാം പന്തുതട്ടിയിട്ടുണ്ട്​. ഇത്​ ഉദ്ദേശിച്ചായിരുന്നു ബോൾട്ടിന്‍റെ പ്രസ്​താവന.

Show Full Article
TAGS:Lionel Messi Cristiano Ronaldo Usain Bolt 
Next Story