Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
മെസ്സിയെ വേണോ.... ബാഴ്​സക്ക്​ ₹ 61,39,00,00,000  കൊടുക്കണം !
cancel
Homechevron_rightSportschevron_rightFootballchevron_rightമെസ്സിയെ വേണോ.......

മെസ്സിയെ വേണോ.... ബാഴ്​സക്ക്​ ₹ 61,39,00,00,000 കൊടുക്കണം !

text_fields
bookmark_border

അർജൻറീനയുടെ സൂപ്പർ താരം ലണയൽ മെസ്സി ബാഴ്​സലോണ വിടുമെന്ന്​ ഏറെക്കുറെ ഉറപ്പായി. സൂപ്പർ താരത്തെ സ്വന്തമാക്കാൻ ഇഷ്​ടമില്ലാത്ത ഫുട്​ബാൾ ക്ലബുകൾ ഈ ലോകത്തു​ണ്ടാവില്ല. പക്ഷേ, മൂല്യമേറിയ ആ പ്രതിഭയെ​ വിട്ടുകിട്ടാൻ ആവശ്യമായ തുകയാണ്​ പ്രശ്​നം. നൂറും ഇരുന്നൂറം കോടിയല്ല. ഏകദേശം 6139 കോടി രൂപ. അതായത്​ 700 മില്ല്യൺ യൂറോയാണ്​ മെസ്സിയെ വിട്ടു കിട്ടാനായി ബാഴ്​സലോണക്ക്​ കൊടുക്കേണ്ടത്​. ഇൗ തുക ഒഴിവാക്കി ഫ്രീ ട്രാൻസ്​ഫർ അനുവദിക്കണമെന്ന്​ മെസ്സി ബാഴ്​സലോണ മാനേജ്​മെൻറിനോട്​ ആവശ്യപ്പെട്ടിട്ടുണ്ട്​.

എണ്ണപ്പണക്കാരായ മാഞ്ചസ്​റ്റർ സിറ്റി, പി.എസ്​.ജി ക്ലബുകളും മാഞ്ചസ്​റ്റർ യുനൈറ്റഡ്​, യുവൻറസ്​, ഇൻറർ മിലാൻ, ചെൽസി ക്ലബുകളുമാണ്​ താരത്തിന്​ പിന്നിലുള്ളത്​. വരുമാനത്തിൽ യൂറോപ്പിൽ മുന്നിലുള്ള ക്ലബുകളാണിവർ. ഇവരിൽ തന്നെ ഏറ്റവും സാധ്യത മെസ്സിയെ മെസ്സിയാക്കിയ കോച്ച്​ പെപ്പ്​ ഗ്വാർഡിയോളയുടെ മാഞ്ചസ്​റ്റർ സിറ്റിയിലേക്കാണ്​.

ക്ലോസിങ്​ തുകക്ക്​ പുറമെ, നിലവിൽ അർജൻറീനൻ താരം വാങ്ങുന്ന പ്രതിഫലം കൂടി നൽകാൻ സാമ്പത്തിക ശേഷിയുള്ള ക്ലബുകൾ മാത്രമെ താരത്തെ സ്വന്താമാക്കാൻ രംഗത്തുള്ളൂ. 64 മില്ല്യൺ പൗണ്ടാണ്​ (ഏകദേശം 627 കോടി രൂപ) മെസ്സി ബാഴ്​സലോണയിൽ നിന്നു വാങ്ങുന്ന വാർഷിക പ്രതിഫലം.

ബയേൺ മ്യൂണിക്കിനെതിരെ ഞെട്ടിക്കുന്ന തോൽവി ബാഴ്‌സലോണ വഴങ്ങിയതിനു പിന്നാലെയാണ്​ സൂപ്പർ താരത്തിന്​ കറ്റാലൻ ക്ലബ്​ മടുത്തെന്ന വാർത്ത ഫുട്​ബാൾ ലോകത്ത്​ പ്രചരിക്കുന്നത്​. എല്ലാ വർഷവും താരത്തിൻെറ ട്രാൻസ്​ഫർ വാർത്തകൾ പ്രചരിക്കാറുണ്ടെങ്കിലും ഇത്തവണ അങ്ങനെയല്ല. അർജൻറീനിയൻ താരം ബാഴ്‌സയിൽ തന്നെ വിരമിക്കുമെന്ന് ആരാധകർ തറപ്പിച്ച് പറഞ്ഞിരുന്നെങ്കിലും ഇപ്പോൾ അക്കാര്യത്തിൽ യാതൊരു ഉറപ്പും ആർക്കും നൽകാനാവില്ല. ക്ലബ്​ പ്രസിഡൻറ്​ ജോസഫ്​ മാരിയ ബർത്തോമിയോയുടെ നിലപാടുകളും മെസ്സിയെ ചൊടിപ്പിച്ചിരുന്നു. ​മെസ്സിയുടെ അടുത്ത സുഹൃത്ത്​ ലൂയിസ്​ സുവാരസിനോട്​ ക്ലബ്​ വിടാൻ ആവശ്യപ്പെട്ടതും മെസ്സി മറ്റൊരു തട്ടകം ആലോചിക്കാൻ കാരണമായിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Lionel MessiTransfer FeeFC Barcelona
Next Story